പാചക തൊഴിലാളികൾ ജൂൺ ഒന്നിനു പ്രതീകാത്മക അടുപ്പു കൂട്ടി സമരം ചെയ്യുന്നു

0 437

പാചക തൊഴിലാളികൾ ജൂൺ ഒന്നിനു പ്രതീകാത്മക അടുപ്പു കൂട്ടി സമരം ചെയ്യുന്നു

ലോകം മുഴുവൻ ദുരിതം വിതച്ചു കൊണ്ടിരിക്കുന്ന കോവിഡ് 19ന്റെ ആഘാതം തുടർന്നു കൊണ്ടേയിരിക്കുന്നു. ഇതിന്റെ രൂക്ഷത ഏറ്റവും കൂടുതൽ അനുഭവിക്കുന്ന വിഭാഗമാണ് നമ്മൾ പാചക തൊഴിലാളികൾ.
സംഘടനാ തലത്തിൽ വലിയ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കേണ്ടതാണെങ്കിലും നിലവിലെ സാഹചര്യം അതിനു അനുവദിക്കാത്തത് കൊണ്ട് സംസ്ഥാനത്ത് നിലനിൽക്കുന്ന ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കേരളാ സ്റ്റേറ്റ് കുക്കിങ്ങ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം 2020 ജൂൺ 1(തിങ്കളാഴ്ച) സംസ്ഥാനത്തുള്ള മുഴുവൻ പഞ്ചായത്ത്/മുൻസിപ്പൽ/കോർപറേഷൻ ഓസിഫിസുകക്ക് മുന്നിൽ സമരം സംഘടിപ്പിക്കുകയാണ്. ജില്ലാ കേന്ദ്രങ്ങളിൽ കലക്ടറേറ്റുകൾക്ക് മുന്നിലും തിരുപനന്തപുരത്ത് സെക്രട്ടറിയേറ്റിലും ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പട്ടിണിയിലായ പാചക തൊഴിലാളികൾ പ്രതീകാത്മക അടുപ്പ് കൂട്ടി സമരപരിപാടികൾ നടക്കുന്നതാണ്.

പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി മുൻസിപ്പാലിറ്റി ഓഫീസിനു മുന്നിലും പേരാവൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ പഞ്ചായത്ത് ഓഫീസിനു മുന്നിലും പ്രതീകാത്മക അടുപ്പു കൂട്ടി സമരം ഉണ്ടായിരിക്കുന്നതാണ്.