കൊവിഡ് സ്രവ പരിശോധനക്ക് എത്തിച്ച പ്രതികൾ പൊലീസിന്‍റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു.

0 317

കൊവിഡ് സ്രവ പരിശോധനക്ക് എത്തിച്ച പ്രതികൾ പൊലീസിന്‍റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു.

കൊവിഡ് സ്രവ പരിശോധനക്ക് എത്തിച്ച പ്രതികൾ പൊലീസിന്‍റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു. മഞ്ചേരി മെഡിക്കൽ കോളേജിലാണ് സംഭവം. മലപ്പുറം വാഴക്കാട് പോക്സോ കേസിലെ പ്രതി മെഹബൂബ്, ബൈക്ക് മോഷണക്കേസിലെ പ്രതി റംഷാദ് എന്നിവരാണ് രക്ഷപ്പെട്ടത്.രാവിലെയാണ് സംഭവം. കൊവിഡ് സ്രവ പരിശോധനക്ക് വേണ്ടിയാണ് ഇരുവരേയും മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. പൊലീസിനെ കബളിപ്പിച്ചാണ് ഇരുവരും രക്ഷപ്പെട്ടത്. ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.