“കൊറോണക്കാലം കഴിഞ്ഞാലും പെണ്ണുങ്ങള്‍ വീട്ടില്‍ തുടരട്ടെ, വോട്ട്‌ചെയ്യാന്‍ മാത്രം പുറത്തിറങ്ങിയാല്‍ മതി” ഭാരവാഹിപ്പട്ടികയില്‍ വനിതകള്‍ക്കു പ്രാതിനിധ്യം നല്‍കാത്തതിനെതിരേ എം.എസ്‌.എഫ്‌. വനിതാ നേതാവ്‌

0 130

“കൊറോണക്കാലം കഴിഞ്ഞാലും പെണ്ണുങ്ങള്‍ വീട്ടില്‍ തുടരട്ടെ, വോട്ട്‌ചെയ്യാന്‍ മാത്രം പുറത്തിറങ്ങിയാല്‍ മതി” ഭാരവാഹിപ്പട്ടികയില്‍ വനിതകള്‍ക്കു പ്രാതിനിധ്യം നല്‍കാത്തതിനെതിരേ എം.എസ്‌.എഫ്‌. വനിതാ നേതാവ്‌

കോഴിക്കോട്‌ : എം.എസ്‌.എഫ്‌. സംസ്‌ഥാന ഭാരവാഹിപ്പട്ടികയില്‍ വനിതകള്‍ക്കു പ്രാതിനിധ്യം നല്‍കാത്തതിനെതിരേ പരോക്ഷ വിമര്‍ശനവുമായി വനിതാ നേതാവ്‌. എം.എസ്‌.എഫിന്റെ വനിതാവിഭാഗമായ “ഹരിത”യുടെ സംസ്‌ഥാന പ്രസിഡന്റ്‌ മുഫീദ തെസ്‌നിയാണ്‌ ഫെയ്‌സ്‌ ബുക്ക്‌ പോസ്‌റ്റിലൂടെ വിമര്‍ശനമുന്നയിച്ചത്‌.

” കൊറോണ വന്നാല്‍ എല്ലാരേയും പിടിക്കും. പെണ്ണുങ്ങള്‍ മാത്രമല്ല ആണുങ്ങളും വീട്ടില്‍ ഇരിക്കേണ്ടി വരും. ഇടക്കൊന്നു അടുക്കളയിലേക്ക്‌ എത്തിനോക്കിയാല്‍ മുളക്‌ കണ്ണില്‍ തേക്കാന്‍ മാത്രമല്ല കറിയില്‍ ഇടാനും ഉപയോഗിക്കാമെന്ന്‌ മനസിലാക്കാം. കൊറോണക്കാലം കഴിഞ്ഞാലും പെണ്ണുങ്ങള്‍ വീട്ടില്‍ തുടരട്ടെ. വോട്ട്‌ ചെയ്യാന്‍ മാത്രം പുറത്തിറങ്ങിയാല്‍ മതി. വീട്ടില്‍ വോട്ട്‌ എന്ന സംവിധാനം കൊണ്ടുവന്നാല്‍ അത്രയും നന്ന്‌.”- മുഫീദയുടെ ഫെയ്‌സ്‌ ബുക്ക്‌ പോസ്‌റ്റില്‍ പറയുന്നു.