കൊവിഡ് വൈറസ്; ഇറ്റലിയില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചതായി ഇന്ത്യന്‍ എംബസി

0 104

കൊവിഡ് വൈറസ്; ഇറ്റലിയില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചതായി ഇന്ത്യന്‍ എംബസി

ഡല്‍ഹി; കൊറോണ വൈറസ് ബാധ കൂടുതല്‍ ആളുകളിലേക്ക്‌ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഇറ്റലിയില്‍ കുടുങ്ങി കിടക്കുന്ന 300 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചതായി ഇറ്റലിയിലെ ഇന്ത്യന്‍ എംബസി. ഇവരുടെ സാമ്ബിളുകള്‍ ശേഖരിച്ചെന്നും ഇതിന്റെ പരിശോധന ഫലം ഉടന്‍ ലഭ്യമാകുമെന്നും എംബസി വ്യക്തമാക്കി.

അതേ സമയം ഇറ്റലിയില്‍ കോവിഡ്​19 ബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി വര്‍ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയില്‍ 345 പേരാണ് കൊവിഡ് ബാധിച്ച്‌ മരണത്തിന് കീഴടങ്ങിയത്. നിലവിലെ കണക്കുകള്‍ പ്രകാരം ഇറ്റലിയില്‍ ആകെ മരണസംഖ്യ 2500 കടന്നു.