കോവിഡ് വ്യാപിക്കുന്ന സ്ഥിതിയുണ്ടായാല്‍ സൈന്യത്തിെന്റ സഹായവും
തിരുവനന്തപുരം: കോവിഡ് -19 വ്യാപിക്കുന്ന സ്ഥിതിയുണ്ടായാല്‍ സൈന്യത്തിെന്റ സഹായവും ലഭ്യമാക്കും. സ്ഥിതിഗതികള്‍ മോശമാവുകയാണെങ്കില്‍ എടുക്കേണ്ട നടപടികള്‍ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് സേനാവിഭാഗങ്ങളുടെയും അര്‍ധസൈനികവിഭാഗങ്ങളുടെയും സംസ്ഥാനത്തെ മേധാവികളുമായി ചര്‍ച്ച നടത്തി. സര്‍ക്കാര്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ക്ക് പ്രതിരോധ സേനാവിഭാഗങ്ങളും പാരാമിലിറ്ററി വിഭാഗങ്ങളും പൂര്‍ണ പിന്തുണയും സഹായവും നല്‍കും.
രോഗവ്യാപനം തടയുന്നതിന് സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രോഗം വ്യാപിക്കാനുള്ള സാധ്യത നിലനില്ക്കുന്നു. ഈ സാഹചര്യം മുന്നില്‍ കണ്ട് വിപുലവും ഫലപ്രദവുമായ തയാറെടുപ്പ് സര്‍ക്കാര്‍ നടത്തുകയാണ്.
അടിയന്തരഘട്ടമുണ്ടായാല്‍ സൈന്യത്തിെന്റ ആശുപത്രികള്‍, ബാരക്കുകള്‍, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ജീവനക്കാര്‍, ആംബുലന്‍സുകള്‍ എന്നിവയുടെ സേവനമെല്ലാം ലഭ്യമാക്കാമെന്ന് സേനാപ്രതിനിധികള്‍ ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി പിന്നീട് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. അടിയന്തര സാഹചര്യമുണ്ടായാല്‍ ഭക്ഷണം, മരുന്ന് ഉള്‍പ്പെടെ ലഭ്യമാക്കുന്നതിനായി ഹെലികോപ്ടറിെന്റ സേവനവും ലഭ്യമാക്കും. താല്‍ക്കാലിക ആശുപത്രികള്‍ ഒരുക്കുന്നതിന് കിടക്ക, കിടക്കവിരി മുതലായ സാധനങ്ങളും ലഭ്യമാക്കും.