പത്തനംതിട്ട മെഴുവേലിയില്‍ യുഎസില്‍ നിന്നെത്തിയ രണ്ട് സ്ത്രീകളെ കാണാതായി ; വീട്ടില്‍ കൊറോണ നിരീക്ഷണത്തിലായിരുന്ന ഇരുവരും തിരികെ അമേരിക്കയിലേക്ക് മുങ്ങി ?

0 154

പത്തനംതിട്ട മെഴുവേലിയില്‍ യുഎസില്‍ നിന്നെത്തിയ രണ്ട് സ്ത്രീകളെ കാണാതായി ; വീട്ടില്‍ കൊറോണ നിരീക്ഷണത്തിലായിരുന്ന ഇരുവരും തിരികെ അമേരിക്കയിലേക്ക് മുങ്ങി ?

പത്തനംതിട്ട; പത്തനംതിട്ട മെഴുവേലിയില്‍ യുഎസില്‍ നിന്നെത്തിയ രണ്ട് പേര്‍ തിരികെ അമേരിക്കയിലേക്ക് കടന്നു. അനുമതിയില്ലാതെ മടങ്ങിപ്പോയതിന് ഇവര്‍ക്കെതിരേ പൊലീസ് കേസെടുത്തു.

വീടുപൂട്ടി ഇവര്‍ മുങ്ങിയതായി കണ്ടെത്തിയതോടെ പഞ്ചായത്ത് അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇലവുംതിട്ട പൊലീസ് അന്വേഷണം നടത്തി. ഇവര്‍ യുഎസ് അംഗത്വം ഉള്ളവരാണെന്നും യുഎസിലേക്ക് മടങ്ങിയതായും ഇലവുംതിട്ട എസ്‌എച്ച്‌ഒ ടികെ വിനോദ് കുമാര്‍ പറഞ്ഞു.

ഇവരുടെ വിസ കാലാവധി തീരാറായിരുന്നുവെന്നും ഇവര്‍ കോവിഡ് ബാധിതരല്ലെന്ന സര്‍ട്ടിഫിക്കറ്റ് അധികൃതര്‍ നല്‍കിയിരുന്നുവെന്നും അറിഞ്ഞതായി പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടതായി ജില്ലാ പൊലീസ് മേധാവി കെജി സൈമണ്‍ പറഞ്ഞു.