കൊറോണാ ബാധിതനായ വ്യക്തിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയതിന് നീരീക്ഷണത്തിലായ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ.യ്ക്ക് കൊറോണയില്ലെന്ന് ആദ്യ പരിശോധനാ ഫലം.

0 192

കൊറോണാ ബാധിതനായ വ്യക്തിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയതിന് നീരീക്ഷണത്തിലായ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ.യ്ക്ക് കൊറോണയില്ലെന്ന് ആദ്യ പരിശോധനാ ഫലം.

തിങ്കളാഴ്ച വന്ന അദ്ദേഹത്തിന്റെ സ്രവപരിശോധനാ റിപ്പോര്‍ട്ടിലാണ് കൊറോണ നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചത്.

നിരീക്ഷണത്തിലിരിക്കുന്ന 14 ദിവസത്തിനിടെ മൂന്ന് സ്രവപരിശോധനകളാണ് നടത്തേണ്ടത്. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ.യുടെ ആദ്യ സ്രവപരിശോധനാ ഫലമാണിത്. ഇനി രണ്ട് തവണകൂടി സ്രവപരിശോധന നടത്തേണ്ടതുണ്ട്.

ഉളിയത്തടുക്കയില്‍ നടന്ന വിവാഹച്ചടങ്ങില്‍ കൊറോണാ ബാധിതനായ വ്യക്തിയുമായി അടുത്തിടപഴകിയതിനെത്തുടര്‍ന്നാണ് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. വീട്ടില്‍ നിരീക്ഷണത്തില്‍ ഇരുന്നത്.

മഞ്ചേശ്വരം എം.എല്‍.എ. എം.സി.ഖമറുദ്ദീനും വീട്ടില്‍ നീരീക്ഷണത്തിലാണെങ്കിലും രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നതിനാല്‍ അദ്ദേഹം സ്രവം പരിശോധനയ്ക്കായി അയച്ചിരുന്നില്ല.