കൊറോണ വിരുന്ന്’ ഒരുക്കി പോസ്റ്റിട്ടു; യുവാവ് അറസ്റ്റില്‍

0 990

കൊറോണ വിരുന്ന്’ ഒരുക്കി പോസ്റ്റിട്ടു; യുവാവ് അറസ്റ്റില്‍

തഞ്ചാവൂര്‍: ‘കൊറോണ വിരുന്ന്’ ഒരുക്കി സാമൂഹ്യമാധ്യമത്തിലൂടെ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തമിഴ്നാട് തഞ്ചാവൂര്‍ ജില്ലയിലാണ് സംഭവം. ത്യാഗസമുദ്രം ഗ്രാമത്തില്‍ ഇന്നലെയാണ് ശിവഗുരു എന്നയാളും സുഹൃത്തുക്കളും ചേര്‍ന്ന് ‘കൊറോണ വിരുന്നു’ സംഘടിപ്പിച്ചത്.

തുടര്‍ന്ന് ഫേസ്ബുക്കിലൂടെ പങ്കുവെച്ച സംഭവത്തിന്റെ വീഡിയോ വൈറലാകുകയും. പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ ശിവഗുരു ഉള്‍പ്പെടെയുള്ള സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.