ഉത്തരവുകള്‍ ലംഘിച്ച് കുര്‍ബാന നടത്തിയ വൈദികനും, സംഘവും അറസ്റ്റില്‍

0 1,919

ഉത്തരവുകള്‍ ലംഘിച്ച് കുര്‍ബാന നടത്തിയ
വൈദികനും, സംഘവും അറസ്റ്റില്‍

മാനന്തവാടി:നിരോധനാജ്ഞയും, ലോക് ഡൗണും ലംഘിച്ച് കൊറോണ വൈറസ് വ്യാപനത്തിടയാക്കും വിധത്തില്‍ ആളുകളെ വിളിച്ചു കൂട്ടി സെമിനാരിയില്‍ പ്രാര്‍ത്ഥന നടത്തിയ
വൈദികനെയും, സംഘത്തെയും മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ കരീമും, എസ്.ഐ അനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തു. മാനന്തവാടി ചെറ്റപ്പാലം മിഷനറീസ് ഓഫ് ഫെയ്ത്ത് മൈനര്‍ സെമിനാരിവികാരി ഫാ.ടോം ജോസഫ്, അസി.വികാരി ഫാ. പ്രിന്‍സ്, ബ്രദര്‍ സന്തോഷ്, സിസ്റ്റര്‍മാരായ സന്തോഷ, നിത്യ, മേരി ജോണ്‍, കൂടെയുണ്ടായിരുന്ന ആഞ്ജലോ, ജോസഫ്, സുബിന്‍, മിഥുന്‍ എന്നിവരാണ് അറസ്റ്റിലായത്.ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം.