കൊറോണ: ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകള്‍ ഒഴിവാക്കും, പൊതുപരിപാടികള്‍ റദ്ദാക്കും

0 633

 


തിരുവനന്തപുരം: കൊറോണ വൈറസ് (കോവിഡ്-19) ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂളുകളിലെ ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകൾ ഒഴിവാക്കും.

ചൊവ്വാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് അവധി നേരത്തെയാക്കാനാണ് തീരുമാനം. അംഗനവാടികൾക്കും അവധി ബാധകമായിരിക്കും അതേസമയം, എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
മാർച്ച് മാസത്തിൽ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന എല്ലാ പൊതുപരിപാടികളും റദ്ദാക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തു. കൊറോണ വൈറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയില്ല.
ഇക്കാര്യങ്ങളെല്ലാം വിശദീകരിക്കാൻ മുഖ്യമന്ത്രി അല്പസമയത്തിനകം മാധ്യമങ്ങളെ കാണും. നേരത്തെ സംസ്ഥാനത്ത് ആദ്യം കൊറോണ വൈറസ് സ്ഥിരീകരിച്ച വേളയിലും സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്തിരുന്നു.