കൊറോണയുടെ കേന്ദ്രമായി അമേരിക്ക മാറുന്നു; ഒറ്റദിവസം റിപ്പോര്‍ട്ട് ചെയ്തത് 10,000 കേസുകള്‍
വാഷിംഗ്ടണ്‍: ഇറ്റലിക്കു പിന്നാലെ കൊറോണ വൈറസ് വ്യാപനത്തിന്റെ കേന്ദ്രമായി അമേരിക്ക മാറുന്നു. ബുധനാഴ്ച ഒറ്റദിവസം 10,000 ല്‍ അധികം കേസുകളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 66,048 ആയി.
ഇതുവരെ 944 പേരാണ് യുഎസില്‍ കൊറോണ ബാധിച്ച് മരിച്ചത്. സ്പെയിന് കഴിഞ്ഞാല്‍ യുഎസിലാണ് ഏറ്റവും കൂടുതല്‍ മരണം നടന്നത്. യുഎസില്‍ ഇതുവരെ 394 പേരാണ് രോഗം ഭേദമായി മടങ്ങിയത്.
കൊറോണ മരണത്തില്‍ ചൈനയെ മറികടന്ന് സ്പെയിന് രണ്ടാം സ്ഥാനത്തെത്തി. ഏഴായിരത്തോളം പേര് മരിച്ച ഇറ്റലിയാണ് ഒന്നാം സ്ഥാനത്ത്. 24 മണിക്കൂറിനിടെ സ്പെയിനില്‍ 738 പേരാണു മരിച്ചത്. ആകെ മരണം 3,647 ആയി.