ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബാംഗം ചാൾസ് രാജകുമാരന് കൊറോണ രോഗം ബാധിച്ചതായി റിപ്പോർട്ട് . ക്ലാരൻസ് ഹൗസ് ഇക്കാര്യം സ്ഥിരീകരിച്ചു. എഴുപത്തിയൊന്നുകാരനായ ചാൾസ് രാജകുമാരന് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിലും അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.