കേരളപൊലീസിെന്റ കോവിഡ്വിരുദ്ധ നൃത്തവിഡിയോ ലോകമാധ്യമങ്ങളിലും വീഡിയോ
തിരുവനന്തപുരം: കോവിഡിനെ നേരിടാന്‍ പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനും ‘േബ്രക്ക് ദി ചെയിന്‍’ കാമ്ബയിന് പിന്തുണ നല്‍കുന്നതിനും കേരള പൊലീസ് തയാറാക്കിയ ഡാന്‍സ് വിഡിയോ ലോകമാധ്യമങ്ങളിലും തരംഗമായി. നിരവധി അന്തര്‍ദേശീയ മാധ്യമങ്ങള്‍ കേരള പൊലീസിനെ അഭിനന്ദിക്കുന്ന വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്തു. യു.എസ് എംബസിയുടെ അഭിനന്ദനവും കേരള പൊലീസിനെ തേടിയെത്തി. മീഡിയ സെന്ററിലെ പൊലീസുകാരായ ഷിഫിന് സി.രാജ്, രതീഷ് ചന്ദ്രന്, വി.വി. അനൂപ് കൃഷ്ണ, ബി. ജഗത്ചന്ദ്, സി.പി. രാജീവ്, എം.വി. ഹരിപ്രസാദ് എന്നീ പൊലീസുകാരാണ് ചുവടുെവച്ചത്.
സ്റ്റേറ്റ് പൊലീസ് മീഡിയ െസന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി. പ്രമോദ് കുമാറിെന്റ നേതൃത്വത്തില്‍ നടത്തിയ ചിത്രീകരണത്തിന് മീഡിയ സെന്ററിലെ ജീവനക്കാരായ ബി.വി. കലയും എസ്.എല്‍. ആദര്‍ശും സഹായികളായി. മറ്റൊരു ജീവനക്കാരനായ ഹേമന്ദ് ആര്. നായര്‍ കാമറ, എഡിറ്റിങ് എന്നിവയും കൈകാര്യം ചെയ്തു. പൊലീസിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ട്വിറ്ററില്‍ വിഡിയോ പങ്കുെവച്ചു. ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്കും ഫേസ്ബുക്കിലൂടെ അഭിനന്ദനം അറിയിച്ചു.
ഇന്ത്യയിലെ എല്ലാ ഭാഷകളിെലയും ചാനലുകളും ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളും സ്റ്റേറ്റ് പൊലീസ് മീഡിയ െസന്ററിെന്റ വിഡിയോ പങ്കുെവച്ചുകൊണ്ട് വാര്‍ത്ത നല്കി. തുടര്‍ന്നാണ് റോയിട്ടേഴ്സ്, എ.എഫ്.പി, എ.എന്‍.ഐ എന്നീ അന്തര്‍ദേശീയ വാര്ത്താഏജന്സികള് വിഡിയോ പങ്കുെവച്ചത്. വ്യാഴാഴ്ചയോടെ ബി.ബി.സി, ഫോക്സ് ന്യൂസ് 5, റഷ്യ ടുഡേ, സ്കൈ ന്യൂസ്, സൗത്ത് ചൈന മോണിങ് പോസ്റ്റ്, ഇറ്റാലിയന്‍ ചാനലായ െട്രന്റിനോ, ഡച്ച് ടി.വി ചാനലായ എന്‍.ഒ.എസ് ടര്‍ക്കി ചാനലായ എ ന്യൂസ് എന്നീ വിദേശമാധ്യമങ്ങളും വിഡിയോക്കൊപ്പം കേരള പൊലീസിനെ പ്രകീര്‍ത്തിച്ച് വാര്‍ത്ത നല്‍കിയിരുന്നു.