കൊറോണ പേടി: ആര്‍.എസ്​.എസ്​ യോഗം മാറ്റിവെച്ചു

0 349

കൊറോണ പേടി: ആര്‍.എസ്​.എസ്​ യോഗം മാറ്റിവെച്ചു

ബംഗളൂരു: കൊറോണ ഭീതിയെ തുടര്‍ന്ന്​ ബംഗളൂരുവില്‍ ഞായറാഴ്​ച​ തുടങ്ങാനിരുന്ന ആര്‍.എസ്​.എസി​​െന്‍റ അഖില ഭാരതീയ പ്രതിനിധി സഭ മാറ്റിവെച്ചു. ബംഗളൂരുവില്‍ അഞ്ചോളം​േപര്‍ക്ക്​ ​േകാവിഡ്​ 19 സ്​ഥിരീകരിച്ചിട്ടുണ്ട്​.

പ്രതിരോധ നടപടികളുടെ ഭാഗമായി കര്‍ണാടക സര്‍ക്കാര്‍ പൊതുപരിപാടികള്‍ക്ക്​ നിയന്ത്രണം ഏര്‍​പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ്​ ആര്‍.എസ്​.എസ്​ പരിപാടി മാറ്റിവെച്ചത്​. മാര്‍ച്ച്‌​ 15 മുതല്‍ 17 വരെയാണ്​ പരിപാടി നടത്താന്‍ നേര​ത്തെ തീരുമാനിച്ചിരുന്നത്​.

കേന്ദ്ര, ​സംസ്​ഥാന സര്‍ക്കാരുകളുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്​ യോഗം മാറ്റിയതെന്ന്​ ആര്‍.എസ്​.എസ്​ സഹകാര്യവാഹക്​ സുരേഷ്​ ഭയ്യാജി ജോഷി അറിയിച്ചു.