കൊറോണ പ്രതിരോധം; ഇരിട്ടി പട്ടണത്തിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു

0 298

 

ഇരിട്ടി: ഇരിട്ടി പട്ടണത്തിൽ കൊവിഡ് 19 പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഹെൽപ് ഡസ്‌ക് ആരംഭിച്ചു. മുഴുവൻ സമയവും ആരോഗ്യ പ്രവർത്തകരുടെ സേവനം ലഭ്യമായ ഹെൽപ് ഡെസ്‌ക് പുതിയ ബസ് സ്റ്റാൻഡിലാണ് തുടങ്ങിയത്. ഇരിട്ടി താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ തുടങ്ങിയ ഹെൽപ് ഡസ്‌ക് പ്രവർത്തനത്തിന് പൊലിസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും ഫാർമിസ്റ്റ് അസോസിയേഷന്റെയും പിന്തുണയും ഉണ്ട്. ബോധവൽക്കരണ നോട്ടീസും ലഭിക്കും. 2 സ്റ്റാഫ് നേഴ്‌സുമാർ ചുമതലയിൽ ഉണ്ടാവും. ഇൻഫ്രാറെഡ് തെർമോമീറ്ററും ലഭ്യമാക്കി.

 

നഗരസഭാ ചെയർമാൻ പി.പി.അശോകൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി.പി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ എം.വി. ജഗദീഷ്, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ജയറാം, എസ്‌ഐ ദിനേശൻ കൊതേരി, മുസ്തഫ കീത്തടത്ത്, ജെഎച്ച്‌ഐ കെ.പി.പ്രദീപ്, താലൂക്ക് ആശുപത്രി പിആർഎ മിനിമോൾ, ഷൈനി, ശ്രുതി എന്നിവർ പ്രസംഗിച്ചു.