കണ്ണൂരില്‍ കോവിഡ് രോഗി ഇടപെട്ട തര്‍ക്കത്തിന് സാക്ഷികളയി: എസ്‌ഐയും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ നാല്‍പ്പത് പേര്‍ നിരീക്ഷണത്തില്‍
കണ്ണൂരില്‍ കോവിഡ് രോഗി ഇടപെട്ട തര്‍ക്കത്തിന് സാക്ഷികളയി: എസ്‌ഐയും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ നാല്‍പ്പത് പേര്‍ നിരീക്ഷണത്തില്‍
കണ്ണൂര്‍: കണ്ണൂരില്‍ കോവിഡ് 19 രോഗം സ്ഥിരീകരിച്ച ചെറുവാഞ്ചേരി സ്വദേശിയുമായി ഇടപഴകിയ ഇരിട്ടി എസ്‌ഐ ഉള്‍പ്പടെ നാല്‍പ്പത് പേര്‍
നിരീക്ഷണത്തില്‍. എക്‌സൈസ് ഇന്‍സ്‌പെക്ടറും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരാണ് നിരീക്ഷണത്തിലായത്.
കോവിഡ് സ്ഥിരീകരിച്ച വ്യക്തി ഉള്‍പ്പെട്ട പന്ത്രണ്ടംഗ സംഘം ബെംഗളൂരു വിമാനത്താവളത്തിലിറങ്ങി ഇരിട്ടി കൂട്ടുപുഴ ചെക്‌പോസ്റ്റ് വഴിയാണ് നാട്ടിലെത്തിയത്. കൂട്ടുപുഴ ചെക്‌പോസ്റ്റില്‍ വച്ച് സ്വകാര്യ ബസ്സില്‍ കയറിയ ഈ സംഘവും മറ്റ് യാത്രക്കാരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതേത്തുടര്‍ന്ന് പൊലീസും മാധ്യമപ്രവര്‍ത്തകരുമടക്കം സ്ഥലത്തെത്തിയിരുന്നു. സംഭവത്തില്‍ സുരക്ഷാവീഴ്ച ഉണ്ടായെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
കണ്ണൂരില്‍ കോവിഡ് സ്ഥിരീകരിച്ച നാല് പേര്‍ക്കും കൂടുതല്‍ സമ്ബര്‍ക്കങ്ങളില്ലെന്ന് ജില്ലാ കളക്ടര്‍ നേരത്തെ അറിയിച്ചിരുന്നു. വിമാനത്താവളങ്ങളില്‍ നിന്ന് നേരെ ആശുപത്രിയിലേക്കോ വീട്ടില്‍ ഐസൊലേഷനില്‍കഴിഞ്ഞ് ആശുപത്രിയിലേക്ക് എത്തിയവരോ ആണ് ഇവരൊക്കെയും. വിശദമായ റൂട്ട് മാപ്പ് തയ്യാറാക്കേണ്ട ആവശ്യമില്ലെന്നും കളക്ടര്‍ പറഞ്ഞിരുന്നു.