കൊറോണക്കുരുക്കില്‍ അവര്‍ക്കും വിശക്കുന്നു…

കൊറോണക്കുരുക്കില്‍ അവര്‍ക്കും വിശക്കുന്നു...

0 313

കൊറോണക്കുരുക്കില്‍ അവര്‍ക്കും വിശക്കുന്നു…


തലശ്ശേരി : കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി നാടും നഗരവും ഒന്നിച്ചുതാഴിട്ടപ്പോള്‍ വിശപ്പടക്കാന്‍ വഴിയില്ലാതെ അവരും. നഗരത്തിന്റെ മക്കളായി ജീവിക്കുന്ന തെരുവുപട്ടികള്‍, പൂച്ചകള്‍, അങ്ങാടിക്കുരുവികള്‍… ഇവയ്ക്കൊന്നും തിന്നാനില്ലാത്ത സ്ഥിതിയാണ്‌.

തിരക്കേറിയ റോഡുകള്‍ മനുഷ്യസ്പര്‍ശമില്ലാതെ ശൂന്യമായപ്പോള്‍ തെരുവുപട്ടികള്‍ കൂട്ടത്തോടെ നഗരത്തിലും മാര്‍ക്കറ്റിന്റെ ഇടനാഴികളിലും മറ്റും മണത്തുനടക്കുകയാണ്‌. തെരുവില്‍ ജീവിക്കുന്നവര്‍ക്കും ഭിക്ഷാടകര്‍ക്കും സന്നദ്ധസംഘടനകള്‍ ഭക്ഷണപ്പാക്കറ്റുകളും മറ്റും വിതരണം ചെയ്തപ്പോള്‍ ഈ ജീവികളെ ശ്രദ്ധിക്കാന്‍ ഒരു സംഘടനയും രംഗത്തില്ല. േഹാട്ടലുകളുടെ പിന്നാമ്ബുറങ്ങളാണ്‌ മിക്ക പൂച്ചകളുടെയും ഭക്ഷണകേന്ദ്രങ്ങള്‍. എല്ലാ ഹോട്ടലുകളും അടച്ചിട്ടപ്പോള്‍ പൂച്ചകള്‍ പട്ടിണിയിലായി. തെരുവുപട്ടികള്‍ വിശപ്പ്‌ കൂടിയപ്പോള്‍ പൂച്ചകള്‍ക്കുനേരേ തിരിയുകയും ചെയ്യുന്നു.

 

തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്ക് ഭക്ഷണപ്പൊതിയുമായി എല്ലാ ദിവസവും വ്യക്തികളും സംഘടനകളും എത്തുന്നുണ്ട്‌. അതിന്റെ ഓഹരിക്കായി പട്ടികളും കാത്തിരിക്കുന്നുണ്ട്‌.