കൊറോണ ; രാജ്യത്തെ ആദ്യ വൈറസ് മരണം കര്‍ണ്ണാടകയില്‍
ബംഗളൂരു: കൊറോണ ഇന്ത്യയില്‍ ആദ്യ മരണം സ്ഥിരീകരിച്ചു . കര്‍ണാടകയില്‍ കൊറോണ വൈറസ് സംശയത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കല്‍ബുര്‍ഗി സ്വദേശി മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി (76) ആണ് മരിച്ചത്.
കോവിഡ്19 രോഗലക്ഷണങ്ങളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിദ്ദിഖിയുടെ സ്രവങ്ങള്‍ ബംഗളൂരുവിലെ ലാബില്‍ പരിശോധനക്കായി അയച്ചിരുന്നു. ഇയാള്‍ അടുത്തിടെ തീര്‍ത്ഥാടനത്തിനായി സൗദി അറേബ്യയിലേക്ക് യാത്ര ചെയ്തിരുന്നുവെന്നും ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു എന്നാല്‍ സൗദി അറേബ്യയില്‍നിന്ന് തിരിച്ചെത്തിയ അദ്ദേഹത്തെ വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. അപ്പോള്‍ വൈറസ് ബാധയുടെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലകല്‍ബുര്‍ഗിയില്‍ ഐസൊലേഷനിലുള്ള രണ്ട് പേരില്‍ ഒരാളായിരുന്നു മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി .ആശുപത്രി വിട്ടശേഷമാണ് അദ്ദേഹം മരിച്ചത്. ഇദ്ദേഹം ഹൈദരാബാദിലെ ആശുപത്രിയിലും ചികിത്സ തേടിയ സാഹചര്യത്തില്‍ തെലങ്കാന സര്‍ക്കാരിനെയും വിവരം അറിയിച്ചിട്ടുണ്ട്.
വൈറസ് ബാധ സ്ഥിരീകരിച്ച സിദ്ദിഖിയുമായി അടുത്ത് ഇടപഴകിയവരെ കണ്ടെത്തുന്നതിനും ഐസോലേറ്റ് ചെയ്യുന്നതിനുമുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞുവെന്ന് കര്‍ണാടക ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു
കര്‍ണ്ണാടകയില്‍ രോഗം മൂലം മരിച്ച 76 കാരനും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച 19 പേരും ഉള്‍പ്പെടെ ഇന്ത്യയില്‍ 79 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ലോകത്തെ കണക്കുകള്‍ നോക്കുകയാണെങ്കില്‍ ആകെ 1,27,522 പേര്‍ക്കാണുകൊറോണ ബാധയുള്ളത് . കൂടാതെ 4708 പേര്‍ മരിക്കുകയും ചെയ്തു. ചൈന കഴിഞ്ഞാല്‍ ഇറ്റലിയിലും ഇറാനിലുമാണ് രോഗം കൂടുതലുള്ളത്. ഇറ്റലിയില്‍ വ്യാഴാഴ്ച 189 പേര്‍ മരിച്ചതോടെ കോവിഡ് മരണസംഖ്യ 1016 ആയി. രോഗികളുടെ എണ്ണം 15,113 ആയി ഉയര്‍ന്നു.