കൊറോണ ഭീഷണി: കാർഷികമേഖലയിൽ വൻതിരിച്ചടി

0 1,602

 

ആലക്കോട്: കൊറോണ ഭീഷണിയും ലോക്ക് ഡൗണും കാർഷിക മേഖലയിൽ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുന്നു. മിക്കയിടങ്ങളിലും റബർ ടാപ്പിങ് നടത്തി പാൽ എടുക്കുന്നില്ല. റബ്ബർ, തെങ്ങിൻ തോട്ടങ്ങൾ ഉൾപ്പെടെ കൃഷിയിടങ്ങളിൽ സംരക്ഷണപ്രവർത്തനങ്ങളും കാടുതെളിക്കൽ, വളമിടൽ ജോലികളും നടക്കുന്നില്ല.

തെങ്ങ് കൃഷിയും പ്രതിസന്ധിയിലാണ്. വിളവെടുത്ത റബ്ബർ ഷീറ്റുകൾ വില്ക്കാനാകുന്നില്ല. തൊഴിലാളികൾക്ക് കൂലി കൊടുക്കാനും കൃഷിപ്പണികൾ നടത്താനും വളപ്രയോഗത്തിനും വരുമാനമില്ലാതെ കർഷകർ വിഷമത്തിലാണ്. വളപ്രയോഗത്തിന് വളം കിട്ടാനുമില്ല. നാളികേര കർഷകരും പ്രതിസന്ധിയിലാണ്. വിളവ് വളരെ കുറവാണ്. സ്വന്തം സ്ഥലത്ത് ജോലി ചെയ്യാൻ കർഷകർ തയ്യാറാണ്. പക്ഷേ ചെയ്തിട്ടും പ്രയോജനമില്ലാത്ത ദുരവസ്ഥയാണ്.
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പ്രധാന വരുമാനമാർഗമായ കശുവണ്ടിയും ഇക്കൊല്ലം ചതിച്ചിരിക്കുന്നു. വിളവ് വളരെ കുറവാണ്. വിലയും കുറവ്. ഉള്ളവ വിറ്റഴിക്കാനാവുന്നുമില്ല. കാർഷികമേഖലയിലെ തകർച്ചയും അനിശ്ചിത്വവും വരുംവർഷങ്ങളിലും പ്രതിസന്ധി സൃഷ്ടിക്കും. കർഷകത്തൊഴിലാളികൾ പട്ടിണിയിലേക്ക് നീങ്ങുകയാണ്.