ഈ കൊറോണ ഭീതികാലത്തും അവധിയില്ലാത്ത സേവനവുമായി കെ.എസ്‌.ഇ.ബി.

0 595

 

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനമാകെ ലോക്കൗട്ട് പ്രഖ്യാപിച്ചിരിക്കുമ്പോഴും തടസ്സരഹിതമായി വൈദ്യുതി ലഭ്യമാക്കുക ലക്ഷ്യമിട്ട് കേരളത്തിലെ750ലേറെ വരുന്ന സെക്ഷൻ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്.

വൈദ്യുതി പുന:സ്ഥാപനവും വൈദ്യുതി സുരക്ഷാ പരിപാലനവും മാത്രമാണ് ഈ ദിനങ്ങളിൽ നടക്കുക. ക്യാഷ് കൗണ്ടറും മറ്റു സേവനങ്ങളും ഉണ്ടാവില്ല.

വൈദ്യുതി സംബന്ധമായ പരാതികൾ 1912 എന്ന ടോൾഫ്രീ നമ്പരിൽ വിളിച്ചറിയിക്കാം.