കൊറോണ: ലോക്ക് ഡൌണ്‍ 21 ദിവസം കൂടി നീട്ടണം -IMA

0 265

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ 21 ദിവസത്തെ ലോക്ക് ഡൌണ്‍ നീട്ടണമെന്ന് IMA.ഏപ്രില്‍ 14നു ലോക്ക് ഡൌണ്‍ പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ ആവശ്യം.

ഇക്കാര്യം ചൂണ്ടിക്കാട്ടി IMAയുടെ വിദഗ്ത സമിതി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. IMA സംസ്ഥാന പ്രസിഡന്‍റ് ഡോ.അബ്രാഹം വര്‍ഗീസും ഡോ. ഗോപികുമാറുമാണ് ഇക്കാര്യം അറിയിച്ചത്.സംസ്ഥാന-ദേശീയ-അന്തര്‍ദേശീയ തലത്തിലുള്ള വിദഗ്തരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ലോക്ക് ഡൌണ്‍ 21 ദിവസം കൂടി നീട്ടണമെന്ന ആവശ്യവുമായി IMA രംഗത്തെത്തിയത്.

ഇംഗ്ലണ്ട്, അമേരിക്ക, ഇറ്റലി, ജര്‍മ്മനി, സ്പെയ്ന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളതും ഇന്ത്യയില്‍ നിന്നുള്ളതുമായ പോതുജനാരോഗ്യ വിദഗ്തരുമായുംIMA ചര്‍ച്ച നടത്തിയിരുന്നു. ഇവരെ കൂടാതെ, കേരളത്തിലെ 50 ഓളം വരുന്ന ആരോഗ്യ വിദഗ്തരുമായും IMA ചര്‍ച്ചകള്‍ നടത്തി.

മറ്റ് സംസ്ഥാനങ്ങളെയും രാജ്യങ്ങളെയും താരതമ്യം ചെയ്യുമ്ബോള്‍ കൊറോണ വൈറസിനെ നേരിടാന്‍ മികച്ച നടപടികളാണ് കേരളം സ്വീകരിക്കുന്നത്. ലോക്ക് ഡൌണ്‍ മാറിയാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും ആളുകള്‍ കേരളത്തിലേക്ക് വരും.. ഇത് സമൂഹ വ്യാപനത്തിന് കാരണമായേക്കാം.

പതിനായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷമാണ് പല രാജ്യങ്ങളും ലോക്ക് ഡൌണിലേക്ക് പ്രവേശിച്ചത്. എന്നാല്‍, 500ല്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ ഇന്ത്യ വേണ്ട നടപടികള്‍ കൈക്കൊണ്ടു. അത് സമൂഹ വ്യാപനം ഒരു പരിധി വരെ തടയാന്‍ കാരണമായി. -IMA വിലയിരുത്തി.