കൊറോണ: ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7797 പേര്‍

കൊറോണ: ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7797 പേര്‍

0 618

കൊറോണ: ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7797 പേര്‍

കൊറോണ ബാധ സംശയിച്ച് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 7797 ആയി. ഇവരില്‍ 110 പേര്‍ ആശുപത്രിയിലും 7687 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 59 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 7 പേരും ജില്ലാ ആശുപത്രിയില്‍ 8 പേരും കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 36 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 1314 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1063 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 979 എണ്ണം നെഗറ്റീവാണ്. 251 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. തുടര്‍ പരിശോധനയില്‍ പോസറ്റീവ് ആയത് 19 എണ്ണം.