പ്രതിരോധപ്രവര്‍ത്തനത്തില്‍ ഒന്നായി മതസംഘടനകള്‍

0 166

പ്രതിരോധപ്രവര്‍ത്തനത്തില്‍ ഒന്നായി മതസംഘടനകള്‍

കണ്ണൂര്‍ : കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഒന്നിച്ച്‌ കൈകോര്‍ത്ത് ജില്ലയിലെ മതസംഘടനകള്‍. ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍, തെയ്യങ്ങള്‍, അന്നദാനച്ചടങ്ങുകള്‍, മുസ്ലിം പള്ളികളിലെ അംഗശുദ്ധിവരുത്തല്‍, പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകള്‍, മതപ്രഭാഷണങ്ങള്‍, നേര്‍ച്ചകള്‍, ഉറൂസുകള്‍, ക്രിസ്തീയ ദേവാലയങ്ങളിലെ തിരുനാള്‍ ആഘോഷങ്ങള്‍, ആദ്യകുര്‍ബാന ചടങ്ങുകള്‍, കുരിശിന്റെ വഴി തുടങ്ങിയവ നിര്‍ത്തിവച്ചതായി ബന്ധപ്പെട്ട മതസംഘടനാ പ്രതിനിധികള്‍ അറിയിച്ചു. കളക്ടര്‍ വിളിച്ചുചേര്‍ത്ത മത സംഘടനാ നേതാക്കളുടെ യോഗത്തിലാണ് തീരുമാനം.
ആരാധനാ ചടങ്ങുകളില്‍ ഉള്‍പ്പെടെ ആളുകളുടെ എണ്ണം പരമാവധി കുറച്ചാല്‍ മാത്രമേ കൊറോണ പ്രതിരോധ നടപടികള്‍ ഫലവത്താകൂ. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട മതമേലധ്യക്ഷന്‍മാര്‍ നടപടിയെടുക്കണമെന്ന് കളക്ടര്‍ പറഞ്ഞു. കൊറോണ സ്ഥിരീകരിച്ച പ്രദേശങ്ങളില്‍നിന്നെത്തി വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്ന ചിലര്‍ മറ്റുള്ളവരുമായി സമ്ബര്‍ക്കംപുലര്‍ത്തുന്നതായി പ്രാദേശിക തലങ്ങളില്‍നിന്ന് പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തില്‍ എല്ലാവരുടെ

യും ഭാഗത്തുനിന്ന് സഹകരണമുണ്ടാവണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് പറഞ്ഞു.