മലയോരത്ത് കൊറോണ പ്രതിരോധം ഊര്‍ജിതം

0 145

മലയോരത്ത് കൊറോണ പ്രതിരോധം ഊര്‍ജിതം

ഇരിട്ടി : കൊറോണ പ്രതിരോധപ്രവര്‍ത്തനള്‍ മലയോരമേഖലയില്‍ ഊര്‍ജിതമാക്കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സര്‍ക്കാര്‍വകപ്പുകളുടെയും നേതൃത്വത്തിലാണ് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയത്. ആറളം പഞ്ചായത്തില്‍ കോവിഡ് 19 പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച്‌ അവലോകനയോഗം നടത്തി.

നിലവില്‍ ആറളം പഞ്ചായത്തില്‍ കൊറോണ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. രോഗബാധയുള്ള രാജ്യങ്ങളില്‍നിന്നോ, രോഗബാധയുള്ളവരില്‍നിന്നോ സമ്ബര്‍ക്കത്തില്‍ ഉണ്ടായിരുന്നവര്‍ എത്തിയാല്‍ ഉടനെ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണം. ആഘോഷങ്ങളും ചടങ്ങുകളും ഒഴിവാക്കണം. കൂട്ടായ്മകള്‍ പരമാവധി കുറയ്ക്കണം.

ആവശ്യമായ ഇടപെടലുകള്‍ നടത്താന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പും പോലീസും ഉള്‍പ്പെടുന്ന ടീമിന് രൂപം നല്‍കി. പ്രസിഡന്റ് ഷിജി നടുപ്പറമ്ബില്‍, വൈസ് പ്രസിഡന്റ് കെ.വേലായുധന്‍, സ്ഥിരംസമിതി അധ്യക്ഷരായ ഡോ. ത്രേസ്യാമ്മ കൊങ്ങോല, റയ്ഹാനത്ത് സുബി, ജോഷി പാലമറ്റം, അംഗം പി.റോസ, മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ സദാനന്ദന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബെന്നി ജോര്‍ജ്, എസ്.ഐ. ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.