കൊറോണ: ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 197 പേര്‍

0 966

കൊറോണ: ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 197 പേര്‍

കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 197 പേര്‍. ഇവരില്‍ 50 പേര്‍ ആശുപത്രിയിലും 147 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 33 പേരും കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 15 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ രണ്ടുപേരുമാണ് ചികിത്സയിലുള്ളത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ രോഗികള്‍ എല്ലാവരും ഡിസ്ചാര്‍ജ് ആയി.

ഇതുവരെ 4252 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 4139 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 3905 എണ്ണം നെഗറ്റീവാണ്. 113 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. തുടര്‍ പരിശോധനയില്‍ പോസറ്റീവ് ആയത് 127 എണ്ണം.