കൊറോണ: ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 2227പേര്‍

0 470

കൊറോണ: ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 2227പേര്‍

കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 2227 പേര്‍. ഇവരില്‍ 55 പേര്‍ ആശുപത്രിയിലും 2172 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 35 പേരും ജില്ലാ ആശുപത്രിയില്‍ ഒരാളും കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 19 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. തലശ്ശേരി ജനറല്‍ ആശുപത്രിയിലെ എല്ലാം രോഗികളും ഡിസ്ചാര്‍ജായി. ഇതുവരെ 4015 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 3903 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 3690 എണ്ണം നെഗറ്റീവാണ്. 112 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. തുടര്‍ പരിശോധനയില്‍ പോസറ്റീവ് ആയത് 106 എണ്ണം.