കൊറോണയല്ലേ, ജനത്തിരക്ക് നിയന്ത്രിക്കണം; പ്ലാറ്റ്‌ഫോം ടിക്കറ്റിന് 50 രൂപയാക്കി ഉയര്‍ത്തി ഇന്ത്യന്‍ റെയില്‍വേ
കൊറോണയല്ലേ, ജനത്തിരക്ക് നിയന്ത്രിക്കണം; പ്ലാറ്റ്‌ഫോം ടിക്കറ്റിന് 50 രൂപയാക്കി ഉയര്‍ത്തി ഇന്ത്യന്‍ റെയില്‍വേ
കൊറോണയല്ലേ, ജനത്തിരക്ക് നിയന്ത്രിക്കണം; പ്ലാറ്റ്‌ഫോം ടിക്കറ്റിന് 50 രൂപയാക്കി ഉയര്‍ത്തി ഇന്ത്യന്‍ റെയില്‍വേ
അഹമ്മദാബാദ്: കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ റെയില്‍വേ സ്റ്റേഷനുകളിലെ തിരക്ക് ഒഴിവാക്കാന്‍ വിചിത്ര നടപടികളുമായി ഇന്ത്യന്‍ റെയില്‍വേ. ജനത്തിരക്ക് കുറയ്ക്കാന്‍ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതാണ് പുതിയ നടപടി. പത്ത് രൂപയില്‍ നിന്ന് പ്ലാറ്റ്‌ഫോം ടിക്കറ്റിന് 50 രൂപയായാണ് വര്‍ധിപ്പിച്ചത്. ഗുജറാത്തിലെ അഹമ്മദാബാദ് ഡിവിഷനിലെ തെരഞ്ഞെടുത്ത റെയില്‍വേ സ്റ്റേഷനുകളിലെയും മധ്യപ്രദേശിലെ രത്ലം ഡിവിഷന് കീഴിലെ റെയില്‍വേ സ്റ്റേഷനുകളിലുമാണ് ആദ്യഘട്ടത്തില്‍ നിരക്ക് വര്‍ധനവ്.
ഇതുവഴി അഹമ്മദാബാദ് അടക്കം 12 റെയില്‍വേ സ്റ്റേഷനുകളിലെ പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്കാണ് ഗുജറാത്തില്‍ വര്‍ധിച്ചിരിക്കുന്നത്. പശ്ചിമ റെയില്‍വേ സോണിന് കീഴില്‍ വരുന്നതാണ് അഹമ്മദാബാദ് ഡിവിഷന്‍. ബുധനാഴ്ച മുതല്‍ ഇവിടെ നിരക്ക് വര്‍ധനവ് നിലവില്‍ വരും. കൊറോണ വൈറസിന്റെ ഭീഷണി കണക്കിലെടുത്ത് അഹമ്മദാബാദ് ഡിവിഷനിലെ എല്ലാ പ്രധാന സ്റ്റേഷനുകളുടെയും പ്ലാറ്റ്ഫോം ടിക്കറ്റുകള്‍ 50 രൂപയായി ഉയര്‍ത്തിയെന്നും ഇത് ബുധനാഴ്ച ഉച്ചക്ക് 12 മുതല്‍ നിലവില്‍ വരുമെന്നും അഹമ്മദാബാദ് ഡിവിഷന്‍ വക്താവ് പറഞ്ഞു.
റെയില്‍വേ പരിസരത്ത് കൂടുതല്‍ ആളുകള്‍ എത്തുന്നത് ഒഴിവാക്കാനാണ് നടപടിയെന്നും അഹമ്മദാബാദ് ഡിവിഷന്‍ കൂട്ടിച്ചേര്‍ത്തു. രത്ലം ഡിവിഷന് കീഴിലെ 135 റെയില്‍വേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്കാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. മാര്‍ച്ച് 17 മുതല്‍ നിരക്ക് വര്‍ധനവ് നിലവില്‍ വന്നു. കൂടുതല്‍ റെയില്‍വേ സ്റ്റേഷനുകളിലേയ്ക്ക് നിരക്ക് വര്‍ധന വ്യാപിപ്പിക്കുമോ എന്നതിലും നിരക്കുകള്‍ പിന്നീട് കുറയ്ക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.