കൊറോണ സമയം മകന്‍ കാനഡയില്‍! വിജയ് ആശങ്കയിൽ

0 2,900

കൊറോണ സമയം മകന്‍ കാനഡയില്‍! വിജയ് ആശങ്കയിൽ

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യമൊട്ടാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യൻ സിനിമാലോകവും നിശ്ചലമാണ്. ഷൂട്ടിങ്ങുകളും മറ്റ് സിനിമാ പരിപാടിളെല്ലാം നിർത്തിവെച്ചതോടെ താരങ്ങളെല്ലാവരും വീട്ടിലിരിപ്പാണ്. നടൻ വിജയ്യും ഭാര്യ സംഗീതയും മകൾ ദിവ്യയും ചെന്നൈയിലെ വീട്ടിൽ തന്നെയാണ്. എന്നാൽ വിജയ്യുടെ മകൻ ജെയ്സൺ സഞ്ജയ് കാനഡയിലാണ്. മകനെക്കുറിച്ചുള്ള ആശങ്കയിലാണ് വിജയ് എന്നാണ് നടനുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറയുന്നത്.

കൊറോണ വൈറസ് കാനഡയെയും സാരമായി ബാധിച്ചിട്ടുണ്ട്. 24000ത്തിലധികം പോസിറ്റീവ് കേസുകളും എഴുന്നൂറിൽപരം മരണങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തമിഴ് സിനിമയിലെ മുതിർന്ന സംവിധായകരിൽ ഒരാളായിരുന്ന മുത്തച്ഛന്റെയും( എസ് എ ചന്ദ്രസേഖർ) നടനായ അച്ഛന്റെയും പാത പിന്തുടർന്ന് സിനിമയിലേക്ക് തന്നെയാണ് ജെയ്സണും തിരിയുന്നത്. അതിന്റെ ഭാഗമായി കാനഡയിൽ പോയി ഫിലിം സ്റ്റഡീസ് പഠിക്കുകയാണ്. ഇതിനിടയിൽ ജെയ്സൺ ചില ഹ്രസ്വചിത്രങ്ങളിൽ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിരുന്നു. ധ്രുവ് വിക്രമിനെയും ജെയ്സൺ സഞ്ജയെയും നായകൻമാരാക്കി സംവിധായകൻ ശങ്കർ ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ടെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.