കൊറോണ: മാര്‍ച്ച് 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും ഉത്സവങ്ങള്‍ക്കും വിവാഹങ്ങള്‍ക്കും നിയന്ത്രണം ബാധകം

കൊറോണ: മാര്‍ച്ച് 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും ഉത്സവങ്ങള്‍ക്കും വിവാഹങ്ങള്‍ക്കും നിയന്ത്രണം ബാധകം

0 20,127

കൊറോണ: മാര്‍ച്ച് 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും ഉത്സവങ്ങള്‍ക്കും വിവാഹങ്ങള്‍ക്കും നിയന്ത്രണം ബാധകം

കൊറോണ: മാര്‍ച്ച് 31 വരെ
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും
ഉത്സവങ്ങള്‍ക്കും വിവാഹങ്ങള്‍ക്കും നിയന്ത്രണം ബാധകം

കൊറോണയുടെ സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പ്രത്യേക മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കലക്ടര്‍മാരുമായും ആരോഗ്യ വകുപ്പ് അധികൃതരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഇ നിര്‍ദേശങ്ങള്‍ നല്‍കിയത്.
ജനങ്ങളില്‍ ഭീതിയോ പരിഭ്രാന്തിയോ പരത്താനല്ല, മറിച്ച് ഒരു പരിഷ്‌കൃത ജനവിഭാഗം കാണിക്കേണ്ട ജാഗ്രത എന്ന നിലയില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളാണ് ഈ നിര്‍ദേശങ്ങളിലൂടെ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ബുധനാഴ്ച മുതല്‍ മാര്‍ച്ച് 31 വരെ അടച്ചിടും. ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ ഉള്‍പ്പെടെ ഒഴിവാക്കും. എട്ടാം ക്ലാസ് മുതല്‍ മുകളിലുള്ള ക്ലാസുകളില്‍ പരീക്ഷകള്‍ കൃത്യമായി നടത്തേണ്ടതും വിദ്യാലയങ്ങളുടെ സാധാരണ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടതുമാണ്. സിബിഎസ്ഇ, ഐസിഎസ് വിദ്യാലയങ്ങള്‍ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാലയങ്ങള്‍ക്കും ഇത് ബാധകമാണ്. എന്‍ട്രന്‍സ് കോച്ചിങ്ങ് സെന്ററുകള്‍, ടുട്ടോറിയലുകള്‍ എന്നിവയുടെ പ്രവര്‍ത്തനവും നിര്‍ത്തിവെക്കണം. മദ്രസകള്‍, അങ്കണവാടികള്‍ എന്നിവയും അടച്ചിടേണ്ടതാണ്. കൊറോണ നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥികളെ പ്രത്യേകമായി ഇരുത്തി വേണം പരീക്ഷ എഴുതിക്കാന്‍. രോഗബാധിതരായ വിദ്യാര്‍ഥികള്‍ക്ക് സേ പരീക്ഷക്ക് അവസരം നല്‍കും. അങ്കണവാടികള്‍ അടഞ്ഞ്കിടക്കുന്ന ദിവസങ്ങളില്‍ കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണം വീടുകളില്‍ എത്തിച്ച് നല്‍കണം.
രാഷ്ട്രീയപാര്‍ട്ടികള്‍, മതസംഘടനകള്‍ എന്നിവരുടേതടക്കം ആളുകള്‍ കൂട്ടംകൂടുന്ന എല്ലാ പൊതുപരിപാടികളും ഒഴിവാക്കണം. മതസ്ഥാപനങ്ങള്‍, ദേവാലയങ്ങള്‍ എന്നിവിടങ്ങളില്‍ ആചാരപരമായ ചടങ്ങുകള്‍ യഥാവിധി നടത്താവുന്നതും ആളുകള്‍ കൂട്ടംകൂടുന്ന പരിപാടികള്‍ ഒഴിവാക്കേണ്ടതുമാണ്.
വിവാഹം, ഉത്സവം, നാടകങ്ങള്‍, സിനിമ പ്രദര്‍ശനം തുടങ്ങി ആളുകള്‍ കൂട്ടംകൂടുന്ന പരിപാടികളും പൂര്‍ണമായി ഒഴിവാക്കണം. രോഗം ബാധിക്കുന്നവരില്‍ പ്രായംചെന്നവരിലാണ് മരണനിരക്ക് കൂടുതല്‍. അതിനാല്‍ ഇവരുടെ പരിചരണത്തിന് പ്രത്യേകം ശ്രദ്ധ നല്‍കണം. ഹരിത കര്‍മ്മസേന പോലുള്ളവരുടെ സേവനം ഉപയോഗപ്പെടുത്തി ഉപയോഗിച്ച മാസ്‌ക്കുകള്‍ സുരക്ഷിതമായി നശിപ്പിക്കാന്‍ സംവിധാനം ഒരുക്കണം.
പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന ഓഫീസുകളില്‍ ഹാന്റ് സാനിറ്റൈസേഷന്‍ സംവിധാനം ഉറപ്പുവരുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
വിദേശരാജ്യങ്ങളില്‍ നിന്ന് വരുന്നവരുടെ വിവരങ്ങള്‍ വിമാനത്താവള അധികൃതര്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണം. ആരോഗ്യ വകുപ്പിന്റെ സുരക്ഷാ ക്രമീകരണങ്ങളുമായി സഹകരിക്കാത്ത പക്ഷം പൊതുജനങ്ങളുടെ സുരക്ഷ പരിഗണിച്ച് ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദേശം. വിദേശികളായവര്‍ നിലവില്‍ ഹോംസേറ്റകളിലും മറ്റും താമസിക്കുന്നുണ്ടെങ്കില്‍ വിവരം ജില്ലയിലെ കണ്‍ട്രോള്‍ റൂമിലോ ആരോഗ്യ വകുപ്പ് അധികൃതരെയോ അറിയിക്കണം. കൊറോണ നിരീക്ഷണവുമായി ബന്ധപ്പെട്ട് വിമാനത്താവളങ്ങളില്‍ ഒരുക്കിയിട്ടുള്ളള പരിശോധനകളും ക്രമീകരണങ്ങളുമായി പൊതുജനങ്ങള്‍ പൂര്‍ണമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി അ്യര്‍ഥിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് ജില്ലയില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ക്ക് നടപടികള്‍ ആരംഭിച്ചു.

Get real time updates directly on you device, subscribe now.