രോഗലക്ഷണങ്ങളില്ലാത്ത ഏഴു പേര്‍ക്ക് കോവിഡ്
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ രോഗലക്ഷണങ്ങളില്ലാത്ത ഏഴു പേര്‍ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ദുബൈയില്‍ നിന്ന് വന്ന ഏഴ് കാസര്‍കോട് സ്വദേശികളിലാണ് രോഗം കണ്ടെത്തിയത്.
ഗള്‍ഫില്‍ നിന്ന് വന്ന മുഴുവന്‍ പേരിലും കോവിഡ് നിര്‍ണയ പരിശോധന നടത്തിയപ്പോഴാണ് രോഗ ലക്ഷണങ്ങളില്ലാത്തവരിലും വൈറസ് ബാധ കണ്ടെത്തിയത്. ഇവര്‍ക്ക് രോഗ ലക്ഷണങ്ങളായ ചുമ, പനി അടക്കമുള്ളവ ഇല്ലായിരുന്നു.
മികച്ച ആരോഗ്യവും പ്രതിരോധ ശേഷിയും ഉള്ളതിനാലാകാം ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ കാണാത്തതെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഈ സാഹചര്യത്തില്‍ എല്ലാവരിലും കോവിഡ് പരിശോധന നടത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇതിനുള്ള സൗകര്യം നിലവില്‍ ലഭ്യമല്ല. റാപ്പിഡ് ടെസ്റ്റ് വഴി എല്ലാവരെയും പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനമെന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തു.
ബുധനാഴ്ച കാസര്‍കോട് ജില്ലയില്‍ 12 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 120ഒാളം പേരില്‍ രോഗം കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 38 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.