കുടകില്‍ നിന്നെത്തിയവരെയും നിരീക്ഷണത്തിലാക്കി
മാനന്തവാടി : കര്‍ണാടക കുടകില്‍ നിന്നെത്തിയ 23 പേരെ കോവിഡ് കെയര്‍ സെന്റില്‍ നിരീക്ഷണത്തിലാക്കി. കുടകില്‍ പണിക്കുപോയ ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരാണ് എല്ലാവരും. ബുധനാഴ്ച പുലര്‍ച്ചെയാണ് ഇവര്‍ ബാവലി ചെക്പോസ്റ്റില്‍ എത്തിയത്. ചെക് പോസ്റ്റില്‍ പരിശോധിച്ചശേഷം കോവിഡ് കെയര്‍ യൂണിറ്റായി പ്രവര്‍ത്തിക്കുന്ന തിരുനെല്ലി ആശ്രമം സ്കൂളിലേക്ക് മാറ്റുകയായിരുന്നു.