കൊറോണ; ഒമാനില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു
മസ്കത്ത്: കൊറോണ വൈറസിനെതിരെയുള്ള സുരക്ഷാ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായിഒമാനില് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. എല്ലാ കടകളും വാണിജ്യസ്ഥാപനങ്ങളും അടച്ചിടണം. പൊതുജനങ്ങളുടെ ഒത്തുചേരലുകള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള നിയമം തിങ്കളാഴ്ച മുതല്‍ നിലവില്‍വന്നതായി മന്ത്രാലയം അറിയിച്ചു.
ഭക്ഷ്യോല്പന്നങ്ങളും ഉപഭോക്തൃ ഉല്പന്നങ്ങളും വില്പന നടത്തുന്ന സ്ഥാപനങ്ങള്‍, ക്ലിനിക്കുകള്‍, ഫാര്‍മസി, ഒപ്റ്റിക്കല്‍ സ്റ്റോറുകള്‍, ഇന്ധന സ്റ്റേഷനുകള്‍ എന്നിവക്കു മാത്രമാണ് പ്രവര്‍ത്തനാനുമതിയുള്ളത്. മാളുകള്‍ക്കു പുറത്തുള്ള റസ്റ്റാറന്റുകളും കോഫിഷോപ്പുകളും ഓര്‍ഡര്‍, ഡെലിവറി സേവനങ്ങള്‍ മാത്രമേ നല്കാന് പാടുള്ളൂവെന്നും ഉത്തരവ് പറയുന്നു. . പുതിയ ഉത്തരവോടെ ഇത്തരം മേഖലകളിലെ കടകള്‍ക്കും താഴുവീണു. കോവിഡ് പ്രതിരോധനടപടികളുടെ ഭാഗമായുള്ള നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും അല്ലാത്തപക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.