കൊറോണ: കണ്ണൂർ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7013 പേര്‍.
കൊറോണ: കണ്ണൂർ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7013 പേര്‍.
കൊറോണ: കണ്ണൂർ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7013 പേര്‍.
കൊറോണ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 7013 പേര്‍. 56 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും 15 പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 9 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 35 പേര്‍ അഞ്ചരക്കണ്ടി ജില്ലാ കോവിഡ്-19 ചികിത്സാ കേന്ദ്രത്തിലും 6898 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെയായി ജില്ലയില്‍ നിന്നും 1528 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 1260 എണ്ണത്തിന്റെ ഫലം ലഭ്യമായിട്ടുണ്ട്. 268 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 79 പോസിറ്റീവ് കേസുകളാണ് ജില്ലയില്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 38 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.