മംഗളൂരു: കൊറോണ വൈറസ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് മംഗ്‌ളൂരു അതിര്‍ത്തി തുറക്കില്ലെന്ന് കര്‍ണാടകമുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ.

0 685

മംഗളൂരു: കൊറോണ വൈറസ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് മംഗ്‌ളൂരു അതിര്‍ത്തി തുറക്കില്ലെന്ന് കര്‍ണാടകമുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ.കേരള-കര്‍ണ്ണാടക അതിര്‍ത്തിയായ തലപ്പാടിചെക്ക് പോസ്റ്റ്തുറക്കാനാകില്ലെന്നായിരുന്നു കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ പറഞ്ഞത്.
അതിര്‍ത്തി അടക്കുന്നത് സംബന്ധിച്ചെടുത്ത തീരുമാനം ധൃതിയില്‍ ഉണ്ടായതല്ലെന്നും ജനങ്ങളുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് ഇങ്ങനെയൊരു തീരുമാനമെന്നും യെദ്യൂരപ്പ വ്യക്തമാക്കി. കേരള കര്‍ണ്ണാടക അതിര്‍ത്തിതുറക്കണമെന്നാവശ്യപ്പെട്ട് എച്ച് ഡി ദേവഗൗഡ എഴുതിയ കത്തിനുള്ള മറുപടിയിലാണ് യെദ്യൂരപ്പ നയം വ്യക്തമാക്കിയത്.അതിര്‍ത്തി പ്രദേശങ്ങളിലെ ആരോഗ്യസ്ഥിതികളെ കുറിച്ച് കൃത്യമായി വിലയിരുത്തിയ ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും കാസര്‍ഗോഡും സമീപ പ്രദേശങ്ങളിലുമുള്ള കൊറോണ വ്യാപനം ഭയപ്പെടുത്തുന്നതാണെന്നും ഇതിനെക്കുറിച്ച് കേരള സര്‍ക്കാരിനും അറിയാവുന്നതാണെന്നും കത്തില്‍ പരാമര്‍ശിക്കുന്നു.അതിര്‍ത്തി തുറക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുന്‍മുഖ്യമന്ത്രി എച്ച്ഡി ദേവഗൗഡ ബിഎസ് യെദ്യൂരപ്പക്ക് കത്തയച്ചിരുന്നു. ഇതിന്റെ മറുപടി കത്തിലാണ് ബിഎസ് യെദ്യൂരപ്പ ഇക്കാര്യങ്ങള്‍ വിശദമാക്കിയത്.