ഇറ്റലിയെ ചുറ്റിവരിഞ്ഞ് കൊറോണ; മരണം 388 ആയി, ഇന്നലെ മാത്രം മരിച്ച് 133 പേര്
റോം: ഇറ്റലിയില്‍ കൊറോണ വൈറസ് (കോവിഡ്-19) ബാധിച്ച് മരിച്ചവരുടെ എണ്ണം 366 ആയി. ഇന്നലെ മാത്രം 133 പേരാണ് മരിച്ചത്. ഞായറാഴ്ച 1492 പേര്‍ക്ക് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ കണക്കനുസരിച്ച് ഇന്നലെ മാത്രം കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 25 ശതമാനം ആണ് കുതിച്ചുയര്‍ന്നത്. രാജ്യത്താകെ കൊറോണ ബാധിതരുടെ എണ്ണം ഇതോടെ 7,375 ആയി.
വടക്കന്‍ ഇറ്റലിയിലെ ലൊംബാര്‍ഡി അടക്കം 15 പ്രവിശ്യകള്‍ അടച്ചുപൂട്ടിക്കൊണ്ട് പ്രധാനമന്ത്രി ഗിസപ്പെ കോണ്ടി ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ 1.6 കോടി ജനങ്ങളാണ് ക്വാറന്റൈന് നേരിടുക. രാജ്യത്തെ ജനസംഖ്യയുടെ നാലിലൊന്നുവരുമിത്. പ്രായം കൂടിയവരുടെ എണ്ണത്തില്‍ ജപ്പാനു പിന്നില്‍ രണ്ടാമതാണ് ഇറ്റലി.