കൊറോണ, പക്ഷിപ്പനി ഭീതി; നൂ​റി​ലേ​റെ ഹോ​ട്ട​ലു​ക​ള്‍ അ​ട​ച്ചു​പൂ​ട്ടി; ഇ​ള​വു​ക​ള്‍ വേ​ണ​മെ​ന്ന് ഹോ​ട്ട​ലു​ട​മ​ക​ള്‍

കൊറോണ, പക്ഷിപ്പനി ഭീതി; നൂ​റി​ലേ​റെ ഹോ​ട്ട​ലു​ക​ള്‍ അ​ട​ച്ചു​പൂ​ട്ടി; ഇ​ള​വു​ക​ള്‍ വേ​ണ​മെ​ന്ന് ഹോ​ട്ട​ലു​ട​മ​ക​ള്‍

0 1,318

കൊറോണ, പക്ഷിപ്പനി ഭീതി; നൂ​റി​ലേ​റെ ഹോ​ട്ട​ലു​ക​ള്‍ അ​ട​ച്ചു​പൂ​ട്ടി; ഇ​ള​വു​ക​ള്‍ വേ​ണ​മെ​ന്ന് ഹോ​ട്ട​ലു​ട​മ​ക​ള്‍

 

തൃ​ശൂ​ര്‍: പ​ക്ഷി​പ്പ​നി, കൊ​റോ​ണ എ​ന്നി​വ സം​ബ​ന്ധി​ച്ചു​ള്ള ഭീ​തി​മൂ​ലം ജി​ല്ല​യി​ലെ ഹോ​ട്ട​ല്‍ വ്യ​വ​സാ​യം പ്ര​തി​സ​ന്ധി​യി​ലാ​യി. ഹോ​ട്ട​ലു​ക​ളി​ല്‍ ഭ​ക്ഷ​ണം ക​ഴി​യ്ക്കാ​ന്‍ ആ​ളി​ല്ലാ​ത്ത​താ​ണു പ്ര​ശ്നം. ജി​ല്ല​യി​ല്‍ ഒ​രാ​ഴ്ച​യാ​യി നൂ​റി​ല​ധി​കം ഹോ​ട്ട​ലു​ക​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. പ​ല സ്ഥാ​പ​ന​ങ്ങ​ളും വാ​ട​ക, വൈ​ദ്യു​തി ബി​ല്‍, വി​വി​ധ വാ​യ്പ​ക​ള്‍, ജി​എ​സ്ടി, ജി​എ​സ്ടി റി​ട്ടേ​ണ്‍ ഫ​യ​ലിം​ഗ് ഫീ​സ്, ഇ​എ​സ്‌ഐ, പി​എ​ഫ് എ​ന്നി​ങ്ങ​നെ​യു​ള്ള തു​ക അ​ട​യ്ക്കാ​നാ​കാ​തെ ക്ലേ​ശി​ക്കു​ക​യാ​ണ്. ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ദി​ന ശ​ന്പ​ള​വും കൊ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത​വ​രു​ണ്ട്. ക​ടു​ത്ത വ്യാ​പാ​ര​മാ​ന്ദ്യ​മു​ള്ള​തി​നാ​ലാ​ണ് ഹോ​ട്ട​ലു​ക​ളും കാ​ന്‍റീ​നു​ക​ളും അ​ട​ച്ചി​ട്ട​ത്. ഹേ​ട്ട​ലു​ക​ളി​ലെ സ​മ​യ​ക്ര​മം പു​ന​ക്ര​മീ​ക​രി​ച്ചും, പ്ര​വ​ര്‍​ത്ത​ന​ച്ചെ​ല​വു കു​റ​ച്ചും വ്യാ​പാ​ര മാ​ന്ദ്യം നേ​രി​ട​ണ​മെ​ന്ന് കേ​ര​ള ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ്ര​തി​രോ​ധ നി​ര്‍​ദ്ദേ​ശ​ങ്ങ​ള​ട​ങ്ങി​യ സ​ര്‍​ക്കു​ല​ര്‍ ജി​ല്ല​യി​ലെ എ​ല്ലാ ഹോ​ട്ട​ലു​ക​ളി​ലും വി​ത​ര​ണം ചെ​യ്തു. ഹോ​ട്ട​ല്‍ വ്യാ​പാ​ര മേ​ഖ​ല നി​ല​നി​ല്‍​ക്ക​ണ​മെ​ങ്കി​ല്‍ ജി​എ​സ്ടി, ഇ​എ​സ്‌ഐ, പി​എ​ഫ് എ​ന്നി​വ​യു​ടെ പി​ഴ​പ​ലി​ശ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും വി​വി​ധ വാ​യ്പ​ക​ളു​ടെ തി​രി​ച്ച​ട​വി​ന് സാ​വ​കാ​ശം ന​ല്‍​ക​ണ​മെ​ന്നും കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളോ​ട് കേ​ര​ള ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു

.