കോഴിക്കോട്: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ എപ്രില്‍ ഒന്നു വരെയുള്ള മുഴുവന്‍ പരിപാടികളും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറ്റിവെച്ചു. സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് ഈ മാസത്തെ മുഴുവന്‍ പരിപാടികളും മാറ്റിവെക്കുന്നതെന്ന് ഭാരവാഹികളായ ടി.നസിറുദ്ദീന്‍, രാജു അപ്സര എന്നിവര്‍ അറിയിച്ചു.