‘ഭക്ഷ്യകിറ്റ് വിതരണത്തില്‍ അഴിമതി’; ജലീലിനെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി

0 796
‘ഭക്ഷ്യകിറ്റ് വിതരണത്തില്‍ അഴിമതി’; ജലീലിനെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി

 

മന്ത്രി കെ ടി ജലീലിനെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. പൊതുപ്രവർത്തകനായ കൊല്ലം സ്വദേശി ഹൃദേശ് ആണ് ഹർജി നൽകിയത്. യുഎഇ കോൺസുലേറ്റ് വഴി എത്തിച്ച ഭക്ഷ്യ കിറ്റുകൾ മന്ത്രി സ്വന്തം മണ്ഡലത്തിൽ വിതരണം ചെയ്‍തതില്‍ അഴിമതിയുണ്ടെന്നാണ് ഹർജിയിലെ ആരോപണം. കൺസ്യൂമർ ഫെഡ് ചെയർമാൻ മെഹബൂർ, എംഡി മുഹമ്മദ് റഫീക്ക് എന്നിവർക്കെതിരെയും അന്വേഷണം നടത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ഭക്ഷ്യക്കിറ്റ് വിതരണം കൺസ്യൂമർ ഫെഡ് വഴിയാണ് നടന്നത്.