കോവിഡ് കാലത്ത് ബോഡി ടച്ചിംഗ് ഇല്ലാത്ത ലൈംഗികത ; വീഡിയോകോളും, ഫോണ്‍സെക്‌സും, പേമെന്റിന് ജി പേയുമായി തമിഴ്നാട്ടിലെ ലൈംഗികത്തൊഴിലാളികള്‍

0 6,116

കോവിഡ് കാലത്ത് ബോഡി ടച്ചിംഗ് ഇല്ലാത്ത ലൈംഗികത ; വീഡിയോകോളും, ഫോണ്‍സെക്‌സും, പേമെന്റിന് ജി പേയുമായി തമിഴ്നാട്ടിലെ ലൈംഗികത്തൊഴിലാളികള്‍

ചെന്നൈ: എല്ലാ ദിവസവും മക്കളെ ഉറക്കിക്കിടത്തിയ ശേഷം വീടിന് പുറത്ത് പോകാറുള്ള ലക്ഷ്മിക്ക് കഴിഞ്ഞ രണ്ടു മാസമായി പുറത്തേക്ക് പോകാന്‍ കഴിയുന്നില്ല. എന്നാല്‍ എല്ലാ രാത്രിയിലും മേക്കപ്പ് ചെയ്ത് സുന്ദരിയായി തന്റെ രഹസ്യ കാമുകന്മാരുടെ വിളിക്കായി അവര്‍ വീടിന് മുകളിലെത്തും. ലോകത്തെ വലച്ചിരിക്കുന്ന മഹാമാരി ഇന്ത്യയിലും പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയതോടെ അന്നം മുടങ്ങിയ തമിഴ്‌നാട്ടിലെ ലൈംഗിക തൊഴിലാളികള്‍ ലൈംഗികതയെ സാങ്കേതിക വിദ്യയുമായി സംയോജിപ്പിക്കുകയാണ്.

ഷെയ്ക്ക്ഹാന്റ് പോലും കൊടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ശരീരം കൊണ്ടു ജീവിക്കുന്നവര്‍ക്ക് എങ്ങിനെ സ്വന്തം തൊഴിലിനെക്കുറിച്ച്‌ ചിന്തിക്കാനാകും. തൊഴിലിനെ പ്രതിസന്ധി നേരിട്ട് അന്നം മുട്ടുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ ലൈംഗികത്തൊഴിലാളികള്‍ ഇടപാടുകാര്‍ക്കായി വീഡിയോ കോള്‍ വഴിയുള്ള ലൈംഗികത പുതിയ മാര്‍ഗ്ഗമാക്കിയിരിക്കുന്നത്. സാധാരണ കിട്ടുന്നതിനേക്കാള്‍ കുറവാണ് പ്രതിഫലമെങ്കിലും ഒന്നുമില്ലായ്മയേക്കാള്‍ നല്ലതാണല്ലോ എന്നാണ് ഇവരുടെ ചോദ്യം. രണ്ടാഴ്ച മുമ്ബാണ് വീഡിയോകോള്‍ വഴിയുള്ള ഇടപാടുകാരെ കുറിച്ച്‌ ഒരു കൂട്ടുകാരിയില്‍ നിന്നും ലക്ഷ്മി കേട്ടറിഞ്ഞത്.

കോവിഡ് 19 മഹാമാരി ഏറ്റവും കൂടുതല്‍ പ്രതിസന്ധിയായിരിക്കുന്നത് ലൈംഗിക തൊഴിലാളികള്‍ക്കാണ്. രാത്രിയില്‍ കിട്ടിയിരുന്ന വരുമാനം പൂര്‍ണ്ണമായും അടഞ്ഞതോടെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണ്. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റ് സൗകര്യവുമുള്ളവര്‍ ഇതോടെ ഫോണ്‍ സെക്‌സിലേക്കും വിര്‍ച്വല്‍ സെക്‌സിലേക്കും ഇറങ്ങി പതിവ് ഇടപാടുകാരെ സൃഷ്ടിക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നത്. ഇതിന് സാഹചര്യമില്ലാത്തവര്‍ വരുമാന മാര്‍ഗ്ഗത്തിനായി മറ്റു പണികളും തേടിത്തുടങ്ങിയിട്ടുണ്ട്.

ലൈംഗിക തൊഴിലാളികളുമായി വാട്‌സ്‌ആപ്പ് വീഡിയോകോള്‍ വഴി ബന്ധപ്പെടുന്ന അനേകം ഇടപാടുകാര്‍ ഉണ്ടായിട്ടുണ്ട്. ഇഷ്ടപ്പെട്ടാല്‍ ആദ്യം വിലപേശും. പ്രതിഫലം ലൈംഗികത്തൊഴിലാളികുടെ അക്കൗണ്ടിലേക്ക് ജി പേ പോലെയുള്ള ഡിജിറ്റല്‍ പ്‌ളാറ്റ്‌ഫോമുകള്‍ വഴി കൈമാറും. ലൈംഗികത്തൊഴിലാളികളുടെ ഫോണില്‍ മതിയായ ബാലന്‍സ് ഇല്ലെങ്കില്‍ ചിലര്‍ ചാര്‍ജ്ജ് ചെയ്തും കൊടുക്കും. മഹാമാരി കാരണം ഒറ്റപ്പെട്ടു പോയ അനേകം പുരുഷന്മാരാണ് ഈ മാര്‍ഗ്ഗം അവലംബിക്കുന്നത്.

ആവശ്യത്തിന് പോര്‍ണോഗ്രാഫി ഫോണിലൂടെ കിട്ടുമെന്നിരിക്കെ ലൈംഗിക തൊഴിലാളികള്‍ എന്തിനാണ് വിര്‍ച്വല്‍ ലോകത്തേക്ക് തിരിയുന്നത് എന്ന ചോദ്യം ഉയരുന്നുണ്ട്. എന്നാല്‍ ലൈംഗികത എന്നാല്‍ ചിലര്‍ക്ക് ശരീരം മാത്രമല്ലെന്നും ലൈംഗിക സംഭാഷണങ്ങളും പ്രണയവും ചേരുന്നതാണെന്നുമാണ് മറുപടി. ലൈംഗിക തൊഴിലാളി സുന്ദരിയാണെങ്കില്‍ ഇടപാടുകാര്‍ കൂടുതല്‍ ഉയര്‍ന്ന തുക നല്‍കും. ഫോണ്‍വിളിയുടെ ദൈര്‍ഘ്യം അനുസരിച്ചാണ് ചാര്‍ജ്ജും ഈടാക്കുന്നത്.

ഫോണ്‍ സെക്‌സിലൂടെയുള്ള പ്രതിഫലം കിട്ടുന്നുണ്ടെങ്കിലും ഇത് വളരെ കുറവായതിനാല്‍ ലോക്ക്ഡൗണ്‍ കാലത്ത് ഇവരുടെ ജീവിതം കൂടുതല്‍ ദുരിതമാണ്. മിക്ക ലൈംഗികത്തൊഴിലാളികളും ഇപ്പോള്‍ പങ്കാളിയുടേയോ കുട്ടികളുടെയോ ഒക്കെ കൂടെ സ്വന്തം വീടുകളിലാണ്. ഇവരുടെ നില വളരെ ദുരിതവും. ചിലര്‍ ഫോണ്‍ സെക്‌സിലൂടെ വരുമാനം കണ്ടെത്താന്‍ ശ്രമിക്കുമ്ബോള്‍ മറ്റുള്ളവര്‍ മറ്റു ജോലികള്‍ തേടുകയാണെന്ന് ലൈംഗികത്തൊഴിലാളികളുടെ ക്ഷേമവും എയ്ഡ്‌സ് നിയന്ത്രണവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളും പറയുന്നു.

കന്യാകുമാരിയിലെ ഒരു ലൈംഗികത്തൊഴിലാളി ഇപ്പോള്‍ ജീവിക്കുന്നത് മുട്ട വില്‍പ്പന നടത്തിയത്. 5000 രൂപ മുതല്‍ മുടക്കിയ ഇവര്‍ ഇപ്പോള്‍ ദിവസവും ഒരു മുട്ടയ്ക്ക് 10 രൂപ നിരക്കില്‍ 80 രുപ സമ്ബാദിക്കുന്നുണ്ട്. ഈ തുക അവര്‍ക്ക് ഉപജീവനത്തിന് മതിയാകുന്നില്ല. തേനിയില്‍ ചിലര്‍ തട്ടുകടകളും മറ്റും നടത്താന്‍ തുടങ്ങിയിട്ടുണ്ട്. ഭിന്നലിംഗ വിഭാഗത്തില്‍ പെടുന്ന ലൈംഗികത്തൊഴിലാളികള്‍ പോലും ഫോണ്‍ സെക്‌സിലേക്ക് മാറിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന ഒരു സര്‍വേയില്‍ ഭിന്നലിംഗ വിഭാഗത്തിലെ 90 ശതമാനം ലൈംഗിക തൊഴിലാളികള്‍ക്കും സ്മാര്‍ട്ട്‌ഫോണുകള്‍ ഉണ്ടായിരുന്നു. ഈ സമയത്ത് അല്ലാത്ത ലൈംഗികത്തൊഴിലാളികളില്‍ ഇത്തരം ഫോണുകള്‍ കൈവശം ഉണ്ടായിരുന്നത് 30 ശതമാനത്തിന് മാത്രമായിരുന്നു.

കോവിഡ് കാലം ഇവരുടെ ജീവിതം കുടുതല്‍ ദുഷ്‌ക്കരമായിട്ടുണ്ട്. ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു വിഭാഗത്തിന് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കേണ്ട രീതിയെക്കുറിച്ച്‌ ബോധ്യമില്ല. മറ്റ് ചിലര്‍ ഇടപാടുകാരുമായി വീഡിയോകോളിലും മറ്റും തങ്ങള്‍ ചെയ്യുന്നതും പറയുന്നതും റെക്കോഡ് ചെയ്യാനും ദുരുപയോഗം ചെയ്യപ്പെടാനുമുള്ള സാധ്യതകളെ ഭയമുണ്ട്. അതേസമയം ലക്ഷ്മിയെ പോലെയുള്ളവര്‍ തങ്ങളുടെ ഇടപാടുകാരെ നഷ്ടപ്പെടാതെ അവരുമായി ബന്ധം നില നിര്‍ത്താനുള്ള ഉപാധിയായിട്ടാണ് ഫോണ്‍ സെക്‌സിനെ കാണുന്നത്.