കോ​വി​ഡ്- 19: മാ​ധ്യ​മ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍

0 406

 

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യ​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ മാ​ധ്യ​മ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം ഉ​റ​പ്പാ​ക്കാ​ന്‍ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളോ​ടാ​ണ് കേ​ന്ദ്രം ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

കോ​വി​ഡ്- 19 രോ​ഗ വ്യാ​പ​ന​വും പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും അ​തീ​വ ജാ​ഗ്ര​ത അ​ര്‍​ഹി​ക്കു​ന്ന വി​ഷ​യ​മാ​ണെ​ന്നി​രി​ക്കെ സ​ര്‍​ക്കാ​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​നും വി​വ​ര​ങ്ങ​ള്‍ പ​ര​സ്പ​രം അ​റി​യാ​നും മാ​ധ്യ​മ​ങ്ങ​ള്‍ അ​നി​വാ​ര്യ​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ത്ര- ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം സു​ഗ​മ​മാ​ക്ക​ണം.

അ​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ അ​താ​ത് സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്ര വാ​ര്‍​ത്താ വി​നി​മ​യ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യം ഇ​ത് സം​ബ​ന്ധി​ച്ച്‌ സം​സ്ഥാ​ന​ങ്ങ​ളി​ലെ ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ര്‍​ക്ക് വി​ശ​ദ​മാ​യ മാ​ര്‍​ഗ നി​ര്‍​ദ്ദേ​ശ​ങ്ങ​ളും ന​ല്‍​കി​യി​ട്ടു​ണ്ട്.

Get real time updates directly on you device, subscribe now.