ചെട്ടിയാംപറമ്പ് : കോവിഡ് 19 നെ തിരെ ജാഗ്രത ആരോഗ്യ വകുപ്പിൻ്റെയും, സർക്കാരിൻ്റെയും നിർദേശങ്ങൾ അക്ഷരംപ്രതി നടപ്പാക്കി ഇടവക സമൂഹം മാതൃകയായത്. തിങ്കളാഴ്ച്ച രാത്രിയോടെയാണ് വെട്ടുപറമ്പിൽ ജോസഫ് നിര്യാതനായത്. അടുത്ത ബന്ധുക്കൾ തന്നെ സംസ്ഥാനത്തിനകത്തു നിന്നും , പുറത്തു നിന്നും എത്തേണ്ടതുണ്ടായിരുന്നു. അതിനാൽ തന്നെ ചെവ്വാഴ്ച്ച വൈകിട്ടോടെ നടത്താം എന്നതായിരുന്നു ബന്ധുക്കൾ ചിന്തിച്ചത്. എന്നാൽ ചെട്ടിയാംപറമ്പ് പള്ളി വികാരി ഫാ.ബി നോയി പാണാലിൻ്റെ അടിയന്തര ഇടപെടൽ മൂലം ചെവ്വാഴ്ച്ച രാവിലെ 10 : 30 എന്ന് തീരുമാനിക്കുകയായിരുന്നു.എന്നാൽ ഈ സമയത്തും ആളുകൾ കൂടും എന്നതിനാൽ രാവിലെ 9 ന് തന്നെ വിട്ടിൽ നിന്ന് സംസ്കാര ശുശ്രുഷകൾ ആരംഭിച്ചു 10 ന് സംസ്കരിച്ചു. വിട്ടിൽ എത്തിയ അയൽവാസികളും, ബന്ധുക്കളോടും, പള്ളിയിലേയും, തുടർന്ന് സിമിത്തേരിയിലേയും ശുശ്രുഷകൾക്ക് എറ്റവും അടുത്ത ബന്ധുക്കളൊഴികെ ആരും പങ്കെടുക്കേണ്ടതില്ലെന്ന് അച്ചൻ നിർദേശിക്കുകയും ചെയ്തു. അടുത്ത 50-ൽ താഴെ ബന്ധുക്കൾ മാത്രമാണ് ശുശ്രുഷകൾക്ക് പങ്കെടുത്തത്. എല്ലാവർക്കും കൈ കഴുകാനുള്ള സംവിധാനവും പള്ളിയിൽ ഒരുക്കിയിരുന്നു.