കോവിഡ് പിടിമുറുക്കുന്നു; രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 334 മരണം

0 816

കോവിഡ് പിടിമുറുക്കുന്നു; രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 334 മരണം

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 334 പേര്‍ രാജ്യത്ത് കോവിഡ് ബാധ മൂലം മരിച്ചു. 3,66,946 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുവരെ 12237 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
160384 പേരാണ് നിലവില്‍ ചികിത്സയിൽ പ്രവേശിച്ചിട്ടുള്ളത്. 194325 പേര്‍ക്ക് രോഗം ഭേദമായി. രോഗം ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ള മഹാരാഷ്ട്രയില്‍ 116752 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 5651 പേര്‍ മരിക്കുകയും ചെയ്തു.
ഡല്‍ഹിയില്‍ ഇതുവരെ 1904 ജീവനുകളാണ് വൈറസ് കവര്‍ന്നെടുത്തത്. 47102 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 25093 പേര്‍ക്കാണ് ഗുജറാത്തില്‍ ഇതുവരെ രോഗം കണ്ടെത്തിയിട്ടുള്ളത്. 1560 പേര്‍ ഇതിനോടകം മരിച്ചു. തമിഴ്‌നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചവര്‍ അരലക്ഷം കടന്ന് 50193 ആയി. 576 പേരാണ് തമിഴ്‌നാട്ടില്‍ മരിച്ചത്.