കൊവിഡ് 19: അശാസ്ത്രീയ പ്രചരണം ഒഴിവാക്കുക; ശാസ്ത്രസാഹിത്യ പരിഷത്

0 152

 


പേരാവൂർ: ആഗോള മഹാമാരിയായി മാറിയ കോവിഡ് 19 ജനങ്ങളിലാകെ ആശങ്ക പരത്തുമ്പോള്‍ രോഗ വ്യാപനം തടയാനുള്ള ശാസ്ത്രീയ മാര്‍ഗങ്ങളാണ് നാട്ടിലാകെ പ്രചരിപ്പിക്കേണ്ടത്. ഈ രോഗത്തിന് ഫലപ്രദമാണെന്ന് ശാസ്ത്രീയമായി തെളിയിച്ച ഒരു മരുന്നും ഇതുവരെ ലഭ്യമായിട്ടില്ല. രോഗ ലക്ഷണങ്ങളുടെ ചികിത്സയും മറ്റു ജീവൻ രക്ഷാ മാർഗങ്ങളുമാണ് ഇതിന്റെ ചികിത്സക്കുവേണ്ടി ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്.
ആരോഗ്യ വകുപ്പിന്റെ നിതാന്ത ജാഗ്രതയിലൂടെ നമുക്കിതുവരെ ഈ മഹാമാരിയെ ഒരുവിധം നിയന്ത്രിക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാൽ അടുത്ത ഘട്ടത്തില്‍ കൂടുതൽ സാമൂഹ്യ വ്യാപനം സംഭവിച്ചാല്‍ നിലവിലുള്ള സംവിധാനങ്ങൾ പോരാതെ വരും. ഈ അവസ്ഥ ഒഴിവാക്കാൻ രോഗത്തിനെതിരെയുള്ള നമ്മുടെ ജാഗ്രത കൂടുതൽ കർശനവും ശാസ്ത്രീയവും ആയിരിക്കണം.
ഈ ആശയങ്ങൾ വിശദീകരിക്കുന്ന ലഘുലേഖയുടെ വിതരണം ശാസ്ത്രസാഹിത്യ പരിഷത് പേരാവൂർ മേഖലയിൽ ആരംഭിച്ചു.പേരാവൂരിൽ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഗ്രിഫിൻ സുരേന്ദ്രൻ കെ ശശീന്ദ്രൻ മാഷക്ക് നൽകി കൊണ്ട് വിതരണ പരിപാടി ഉൽഘാടനം ചെയ്തു ഗ്രാമ പഞ്ചാ വൈസ് പ്രസി. ബാബു മാസ്റ്റർ പരിഷത് സംസ്ഥാന സിക്രട്ടറി കെ.വിനോദ് കുമാർ എന്നിവർ സംസാരിച്ചു
കാക്കയങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസി ബാബു ജോസഫ് സുരേഷ് ബാബുവിന് നൽകി കൊണ്ട് വിതരണം ഉൽഘാടനം നിർവ്വഹിച്ചു ഗഫൂർക്കാക്കയങ്ങാട് ടി.സുരേന്ദ്രൻ മാസ്റ്റർ മുസ്തഫ പി.പി എന്നിവർ സംസാരിച്ചു