ജില്ലയിൽ ഇന്ന് രണ്ട് പേർക്ക് കൂടി കോവിഡ്-19 ബാധ സ്ഥിരീകരിച്ചു. രോഗബാധ കണ്ടെത്തിയത് മൊകേരി, ശിവപുരം സ്വദേശികളായ പ്രവാസികൾക്ക്

0 765

 

കണ്ണൂർ മൊകേരി സ്വദേശിയായ 25 കാരനും ശിവപുരം സ്വദേശിയായ
55 കാരനും ഇന്ന് കോവിഡ്-19 ബാധ സ്ഥിരീകരിച്ചു.

ദുബായിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മൊകേരി സ്വദേശി മാർച്ച് 22 ന് ദുബായിൽ നിന്നും കാർ മാർഗ്ഗം അബുദാബിയിലെത്തുകയും അവിടെ നിന്നും എത്തിഹാദ് എയർവേയ്സിന്റെ EY-254 വിമാന മാർഗ്ഗം കരിപ്പൂർ വിമാനത്താവളത്തിലെത്തുകയും ചെയ്തു. അവിടെ നിന്നും എയർപോർട്ട് ടാക്സിയിൽ സ്വദേശമായ മൊകേരിയിൽ എത്തി. 23 ന് നേരിയ പനി അനുഭവപ്പെട്ടതിനെത്തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ ഇദ്ദേഹത്തെ 108 ആംബുലൻസിൽ തലശ്ശേരി ജനറൽ ആശുപ്രതിയിലെത്തിച്ച് സ്രെവപരിശോധനയ്ക്ക് വിധേയനാക്കി.

ശിവപുരം സ്വദേശിയായ 55 കാരൻ മാർച്ച് 21 ന് ദുബായിൽ നിന്നും എമിറേറ്റ്സ് EK-566 വിമാനമാർഗ്ഗം ബാംഗ്ലൂരിലെത്തി അവിടെയുള്ള ആകാശ് ഹോസ്പിറ്റലിൽവെച്ച് സ്ക്രീനിങ്ങിന് വിധേയനായി. പിറ്റേന്ന് പുലർച്ചെ ബസ്സ്മാർഗ്ഗം വീട്ടിലെത്തിച്ചേർന്നു. മാർച്ച് 24 ന് നേരിയ പനി
അനുഭവപ്പെട്ടതിനെത്തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ ഇദ്ദേഹത്തെ തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് വിധേയനാക്കി