കോവിഡ് 19: കാസറഗോഡ് – കണ്ണൂർ അതിർത്തിയിലെ പാലങ്ങൾ അടച്ചു

0 1,039

 

ചെറുപുഴ : കോവിഡ് 19പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കാസറഗോഡ് – കണ്ണൂർ ജില്ലകളെത്തമ്മിൽ ബന്ധിപ്പിക്കുന്ന മലയോരത്തെ പാലങ്ങൾ അടച്ചു.അത്യാവശ്യ സർവീസുകൾ മാത്രാമാണ് ഇപ്പോൾ അനുവദിക്കുന്നത്. ചിറ്റാരിക്കാൽ പാലം, പാലാവയൽ പാലം, ചെറുപുഴ ചെക്ക് ഡാം, കൊല്ലാട പാലം, നെടുംകല്ല് പാലം തുടങ്ങിയ പാലങ്ങളാണ് അടച്ചത്. കാസറഗോഡ് ജില്ലയിൽ കോവിഡ് 19ബാധ അതിവേഗം പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ കർശന നടപടി. കാസറഗോഡ് ജില്ലയിൽ ഇന്നലെത്തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.