കോവിഡ്- 19 സമൂഹ വ്യാപനം തടയുന്നതിനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക് ഡൗൺ സമ്പൂർണമാക്കുന്നതിന് വേണ്ടി പോലീസ് പരിശോധന കർശനമാക്കി. മലയോരത്തെ വിവിധ പ്രധാന റോഡുകളിലും പോക്കറ്റ് റോഡുകളിലും പോലീസ് നിരീക്ഷണവും റോന്തുചുറ്റലും നടത്തി. വാഹന യാത്രക്കാരെ തടഞ്ഞു നിർത്തി യാത്ര ഉദ്ദേശം ചോദിച്ചു.
അത്യാവശ്യക്കാരെ മാത്രമേ കടത്തിവിട്ടൊള്ളൂ. അനാവിശ്യമായി കറങ്ങി നടന്ന ഇല്ലിമുക്ക് സ്വദേശിക്കെതിരെ കേസെടുത്തു. അനാവശ്യമായ കറങ്ങി നടക്കുന്നവരെ കണ്ടാൽ നടപടി കർശനമാക്കുന്നതോടൊപ്പം വാഹനം പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. അടക്കാത്തോട് മുട്ടു മാറ്റി പുഴയിൽ കൂട്ടത്തോടെ കുളിക്കുന്ന 12 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.