മഹാരാഷ്‌ട്രയിൽ കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു, ഇന്നുമാത്രം 162 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്.

0 273

മുംബൈ: മഹാരാഷ്‌ട്രയിൽ കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു, ഇന്നുമാത്രം 162 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്.
ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് 19 ബാധിതരുടെ എണ്ണം 1297 ആയി. സംസ്ഥാന ആരോഗ്യവകുപ്പ് വ്യാഴാഴ്ച അറിയിച്ചതാണ് ഇക്കാര്യം.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ ആകെ റിപ്പോർട്ട് ചെയ്തത് 540 കോവിഡ് 19 കേസുകളാണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് 19 രോഗികളുടെ എണ്ണം 5734 ആയി. ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചതാണ് ഇക്കാര്യം.
ആകെയുള്ള 5734 കോവിഡ് കേസുകളിൽ 472 പേർ സുഖം പ്രാപിച്ചിട്ടുണ്ട്. ആകെ166 പേരാണ് കോവിഡ് 19 ബാധിച്ച് രാജ്യത്ത് ഇതുവരെ മരിച്ചത്.തമിഴ്നാട്ടിലും കോവിഡ് പടരുകയാണ്.കർണാടകത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. കേരളത്തിൽ ചില ഇളവുകൾ പ്രഖ്യാപിച്ചതോടെ ജനങ്ങൾ കൂട്ടത്തോടെ ഇറങ്ങുകയാണ്. മീൻമാർക്കറ്റിൽ നിയന്ത്രണങ്ങൾ അതിര് വിട്ട അവസ്ഥയാണ്. മാവേലിയും റേഷൻകടയും തുറന്നതും ദുരിതമായി.