കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ചയിലെ കുര്‍ബാന ഓണ്‍ലൈനിലൂടെ നടത്തി പള്ളികള്‍. ചങ്ങനാശേരി രൂപതയ്ക്ക് കീഴിലുള്ള പള്ളികളാണ് വിശ്വാസികള്‍ക്ക് വീട്ടിലിരുന്ന് കുര്‍ബാന കൂടാനുള്ള സൌകര്യം ഒരുക്കിയത്.
കോവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് കുര്‍ബാന അടക്കമുള്ള പ്രാര്‍ത്ഥന ശുശ്രൂഷകള്‍ ഓണ്‍ലൈനിലൂടെ കാണാനുള്ള അവസരം പള്ളികള്‍ ഒരുക്കിയത്. കോട്ടയത്ത് ചങ്ങനാശേരി രൂപതയ്ക്ക് കീഴിലുള്ള പള്ളികളില്‍ ഭൂരിഭാഗവും ഇത്തരത്തില്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് സൌകര്യം വിശ്വാസികള്‍ക്കായി ഒരുക്കി നല്കി.
വീട്ടിലിരുന്ന് നിരവധി പേരാണ് പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്തത്. വളരെ കുറച്ച് പേര്‍ മാത്രമാണ് പള്ളികളില്‍ നേരിട്ട് എത്തിയത്. ആളുകള്‍ ഒന്നിച്ച് കൂടാന്‍ സാധ്യതയുള്ളതിനാല്‍ ഞായറാഴ്ചയിലെ പ്രാര്‍ത്ഥനകളടക്കം ഒഴിവാക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിരുന്നു.