കോവിഡ് 19: റെസ്‌പോണ്‍സ് സെല്‍ യോഗം നടന്നു

0 273

കോവിഡ് 19: റെസ്‌പോണ്‍സ് സെല്‍ യോഗം നടന്നു

ജില്ലയില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനുതകുന്ന മരുന്നുകള്‍ നല്‍കുന്ന അമൃതം പദ്ധതിയുടെ നടത്തിപ്പിനായി ഡോക്ടര്‍മാരുടെ അഡൈ്വസറി ബോര്‍ഡ് രൂപീകരിച്ചു. ജില്ലാ ആയുര്‍വേദ ആശുപത്രി സൂപ്രണ്ട് ഡോ.സുധ, ഇരിണാവ് ഗവ. ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.എ രാമചന്ദ്രന്‍, തലശ്ശേരി ഗവ. ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. വി പി ഷീജ, തളിപ്പറമ്പ് താലൂക്ക് ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ ഇന്ദു, ആലക്കോട് ഗവ. ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമാമഹേശ്വരി, ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പി കെ ശ്രീലത, സ്ത്രീരോഗ വിദഗ്ധ ഡോ. വി ടി ദീപാരാജ്, ശിശുരോഗ വിദഗ്ധ ഡോ ലിഷ മോള്‍ എന്നിവരടങ്ങുന്നതാണ് ബോര്‍ഡ്. ഭാരതീയ ചികിത്സാ വകുപ്പിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ജില്ലാ ആയുര്‍വേദ കോവിഡ് – 19 റെസ്‌പോണ്‍സ് സെല്ലിന്റെ അവലോകന യോഗത്തിലാണ് തീരുമാനം.
ജില്ലാ ആയുര്‍വേദ കോവിഡ് – 19 റെസ്‌പോണ്‍സ് സെല്‍ അധ്യക്ഷയും ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസറുമായ ഡോ. എസ് ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയിലായിരുന്നു യോഗം ചേര്‍ന്നത്.
ജില്ലയിലെ 99 ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ വഴി അമൃതം പദ്ധതിയ്ക്ക് പുറമെ 60 വയസ്സിനു താഴെയുള്ള പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനു വേണ്ടിയുള്ള സ്വാസ്ഥ്യം പദ്ധതി, 60 വയസ്സിനു മുകളിലുള്ള വയോജനങ്ങളുടെ സമഗ്ര ആരോഗ്യ പരിപാലനത്തിനു വേണ്ടിയുള്ള സുഖായുഷ്യം പദ്ധതി എന്നിവയും നടപ്പിലാക്കുന്നുണ്ട്.പദ്ധതികളിലൂടെയുള്ള സേവനം എല്ലാ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലും ലഭ്യമാണ്.