കോവിഡിന്റെ പശ്ചാത്തലത്തില്‍ 17 ഇനങ്ങളടങ്ങിയ സൗജന്യ പലവ്യഞ്ജന കിറ്റ് ഇന്നുമുതല്‍ വിതരണംചെയ്യും
ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ ആദിവാസി ഊരുകളിലെ കുടുംബങ്ങള്‍ക്കാണ് വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മുതല്‍ കിറ്റുകള്‍ നല്‍കുക. ഘട്ടംഘട്ടമായി മറ്റ് കാര്‍ഡുടമകള്‍ക്കും റേഷന്‍ കടകള്‍വഴി വിതരണം ചെയ്യും. വിഷുവിന് മുമ്പ് തന്നെ 5.92 ലക്ഷം വരുന്ന മഞ്ഞ കാര്‍ഡുകാര്‍ക്കും കിറ്റ് വിതരണം പൂര്‍ത്തിയാക്കാനാണ് ഭക്ഷ്യവകുപ്പിന്റെ തീരുമാനം. ഏപ്രില്‍ 15 മുതല്‍ 31.51 ലക്ഷത്തോളം പിങ്ക് കാര്‍ഡുകാര്‍ക്ക് കിറ്റുകള്‍ നല്‍കും. അതിനുശേഷം മാത്രമേ നീല, വെള്ള കാര്‍ഡുകാര്‍ക്കുള്ള കിറ്റുകള്‍ റേഷന്‍ കടകളിലെത്തൂ.